HOME
DETAILS

മലമ്പുഴ ഡാമിലെ തൊഴിലാളികളുടെ വേതനം തടഞ്ഞുവയ്ക്കുന്നതായി ആരോപണം

  
backup
June 23 2016 | 00:06 AM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95

മലമ്പുഴ: മലമ്പുഴ ഡാം ഗാര്‍ഡനിലെ താല്‍ക്കാലിക ജീവനക്കാരുടെ വേതനം തടഞ്ഞുവച്ചതായി ആരോപണമുയരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷമാണ് സംഭവമെന്ന് തൊഴിലാളികള്‍ പറയുന്നു. ജലസേചന വകുപ്പിന് കീഴിലെ എച്ച്.ആര്‍ തൊഴിലാളികളായ നാനൂറോളം പേരാണ് വേതനം തടഞ്ഞുവച്ചതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. സി.ഐ.ടി.യുവിന്റെ ഇടപെടലാണ് ഇത്തരം നടപടിക്ക് കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപനത്തിന്റെ മറുവശമാണ് മലമ്പുഴ ഡാമിലെ തൊഴിലാളികള്‍ക്കുമേല്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനമായ 400 രൂപ അടുത്തിടെയായി 600 രൂപയായി വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് കൂട്ടിനല്‍കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഡാമിലെ ഗാര്‍ഡനില്‍ സി.ഐ.ടി.യുവിന് പ്രാതിനിധ്യം ഇല്ലാത്തതാണ് തൊഴിലാളികളോടുള്ള ഇത്തരം പകപോക്കലിന് കാരണമെന്നാണ് ഉയര്‍ന്നുവരുന്നത്. എസ്.ടിയുവാണ് ഇവിടുത്തെ ആള്‍ബലമുള്ള സംഘടന. കെ.ടി.യു.സിക്ക്  നൂറോളം അംഗങ്ങളാണുള്ളത്. 380 കാഷ്വല്‍ തൊഴിലാളികളില്‍ 112 പേര്‍ പുരുഷന്മാരാണ്. ഇവര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള തൊഴിലാളികളാണ്. വര്‍ധിപ്പിച്ച വേതനം അനുവദിക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇത്തരത്തിലുള്ള ആരോപണങ്ങളുയരുമ്പോഴും തങ്ങള്‍ ജലസേചന വകുപ്പിന് കീഴിലെ അച്ചാര്‍ (ഹാന്റ് റസീപ്റ്റ്) തൊഴിലാളികളാണെന്നാണ് പറയപ്പെടുന്നത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ജലസേചന വകുപ്പധികൃതരില്‍നിന്നും മറുപടി ലഭിച്ചിട്ടുണ്ടെന്ന് എസ്.ടി.യു നേതാവ് പറഞ്ഞു. തൊഴിലാളികളുടെ ശമ്പള വര്‍ധന ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഡാം വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) ജില്ലാ കണ്‍വന്‍ഷന്റെ തീരുമാനം. 20 വര്‍ഷമായി ജോലി ചെയ്തുവരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താത്ത നടപടിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. എസ്. ഹക്കീം അധ്യക്ഷനായി. എം. അബ്ദുല്ല, ഷാനവാസ്, ശ്യാമളാ ഗോപാലന്‍, സുധാ സ്വാമിനാഥ്, സഫിയ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago