ചൈനീസ് സഹായത്തോടെ സഊദി ഡ്രോണ്‍ നിര്‍മാണ രംഗത്തേക്ക്
റിയാദ്: ചൈനീസ് സഹായത്തോടെ സഊദി ഡ്രോണ്‍ നിര്‍മാണ രംഗത്തേക്ക് ചുവടു വെക്കുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി ചൈനയിലെ അലിറ്റ് കമ്പനിയുമായി ചേര്‍ന്നാണ് വിവിധ തരത്തിലുള്ള ചെറിയ പൈലറ്റില്ലാ വിമാനം നിര്‍മിക്കുന്നത്.ഇതിനായി അലിറ്റ് കമ്പനിയും സഊദി ഏവിയേഷന്‍ ടെക്‌നോളജി കമ്പനി സി.ഇ.ഒ മേജര്‍ ജനറല്‍ അലി അല്‍ഗാംദിയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു.
സി എച്ച് ഇനത്തില്‍ പെട്ട ഡ്രോണുകളാണ് നിര്‍മിക്കുന്നത്. സി എച്ച് വണ്‍ ഇനത്തില്‍ പെട്ട ഡ്രോണിന് 150 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള ഇവക്ക് 6 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനും 140 കിലോ ഭാരം വഹിച്ചു പറന്നുയരാനും സാധിക്കും. പ്രവര്‍ത്തന ക്ഷമത കൂടുതലുള്ള വിവിധ ഇനങ്ങളായ സി എച്ച് 2, സി എച്ച് 3, സി എച്ച് 4, ഏറ്റവും വലിയ സി എച്ച് 5 എന്നീ ഇനങ്ങളും നിര്‍മിക്കും സി എച്ച് 5 ഇനത്തില്‍ പെട്ട ഡ്രോണുകളുടെ കൂടിയ വേഗം 220 കിലോമീറ്ററും 3,300 കിലോ വരെ വഹിച്ച് പറന്നുയരാനും സാധിക്കും നിരീക്ഷണത്തിന് തുടര്‍ച്ചയായി 30 മണിക്കൂറും ആക്രമണ ദൗത്യത്തിന് തുടര്‍ച്ചയായി 20 മണിക്കൂറും പറക്കുന്നതിന് ഇവക്ക് സാധിക്കും.
അബുദാബി ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ എക്‌സിബിഷനിടെയാണ് ചൈനീസ് ഡ്രോണ്‍ നിര്‍മാണ കമ്പനിയായ അലിറ്റും സഊദി ഏവിയേഷന്‍ ടെക്‌നോളജി കമ്പനിയും കരാര്‍ ഒപ്പു വെച്ചത്. നിര്‍മ്മാണം നടത്തി മേഖലലയിലെ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുവാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."