ജില്ലാപഞ്ചായത്ത് നിയമസഭാ സാമാജികര്‍ക്ക് സ്വീകരണം നല്‍കി
പാലക്കാട്: ജില്ലാപഞ്ചായത്ത് ജില്ലയിലെ നിയമസഭാ സാമാജികര്‍ക്ക് സ്വീകരണം നല്‍കി. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് നീതി ലഭിക്കുവാന്‍ സാമാജികര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 14 ാം റാങ്ക് നേടിയ ശരത് വിഷ്ണുവിനുള്ള അനുമോദനവും നടന്നു.
വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എമാരായ കെ.വി വിജയദാസ്, വി.ടി ബല്‍റാം, എന്‍. ഷംസുദ്ദീന്‍, പി. ഉണ്ണി, പി.കെ ശശി, മുഹമ്മദ് മുഹസിന്‍, കെ.ഡി പ്രസേനന്‍, കെ. ബാബു എന്നിവര്‍ പങ്കെടുത്തു.
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിലപാട് സ്വീകരിക്കുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രഭാഷണം നടത്തിയ കെ.വി വിജയദാസ് എം.എല്‍.എ പറഞ്ഞു.
ജില്ലാപഞ്ചായത്തും എം.എല്‍.എമാരും കൂടിയാലോചനകളിലൂടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുള്ള അടിസ്ഥാന വികസനകാര്യങ്ങള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ പ്രസ്താവിച്ചു. കക്ഷിരാഷ്ട്രീയത്തിനപ്പുറം വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സഹകരിച്ച് മുന്നോട്ടുപോവേണ്ടതുണ്ടെന്ന് പി. ഉണ്ണി എം.എല്‍.എ അഭിപ്രായപ്പെട്ടു.
സഹകരണത്തിലൂടെ ജനക്ഷേമത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തക്കാമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു.
ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.എസ് സക്കീര്‍ ഹുസൈന്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ.പി.കെ സുധാകരന്‍, ബിനുമോള്‍, ഗീത ടീച്ചര്‍, ബിന്ദു സുരേഷ്, സി. അച്ചുതന്‍, അഡ്വ. വി. മുരുകദാസ്, ശ്രീജ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."