HOME
DETAILS

അരികില്‍ ഒരു അഗ്നികുണ്ഡം

  
backup
May 05 2018 | 18:05 PM

arikil-oru-theekundam

 

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ന്യൂട്രിനോ ഗവേഷണ പരീക്ഷണശാല കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ തേനിക്കുസമീപം പൊട്ടിപ്പുറത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പരീക്ഷണശാലയ്ക്കു സമാനമായ ഒന്ന് ഇറ്റലിയിലെ ഗ്രാന്‍ സാസോയിലാണ്. 30 വര്‍ഷം മുന്‍പ് ആരംഭിച്ച ഈ പരീക്ഷണശാലയുടെ പരിസരത്ത് നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരന്തരം സംഭവിക്കുന്നതായി പഠനങ്ങളുണ്ട്. അതിര്‍ത്തിയില്‍ നടത്താനുദ്ദേശിക്കുന്ന പരീക്ഷണത്തിനെതിരേ പ്രതികരിക്കാന്‍ കേരളത്തിലെ ഭൂരിപക്ഷം പരിസ്ഥിതി വാദികളും രാഷ്ട്രീയ കക്ഷികളും ഇപ്പോഴും മടിച്ചു നില്‍ക്കുകയാണ്. അമേരിക്കയടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ ഉപേക്ഷിച്ച പദ്ധതിയാണ് തമിഴ്‌നാടിന്റെ അധീനതയിലുള്ള പശ്ചിമഘട്ടത്തിലെ വനമേഖലയില്‍ സ്ഥാപിക്കുന്നത്. ദേശീയോദ്യാനമായ മതിക്കെട്ടാന്‍ ചോലക്കു സമീപമാണ് ഇതിന്റെ സ്ഥാനം. 

പശ്ചിമഘട്ടത്തിന്റെ അടിത്തട്ടിലേക്ക് വലിയ ഭൂഗര്‍ഭ തുരങ്കം നിര്‍മിച്ച് 2,35,000 ഘനമീറ്റര്‍ വിസ്തൃതിയിലാണ് പരീക്ഷണശാല. 800 ദിവസംകൊണ്ട് എട്ടുലക്ഷം ടണ്‍ പാറപൊട്ടിക്കും. അതിനായി പശ്ചിമഘട്ടത്തിന്റെ അടിത്തട്ടില്‍ 1000 ടണ്ണിലധികം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കും. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിലെ ഏറ്റവും വലിയ ശാസ്ത്രപദ്ധതിയായി കണക്കാക്കുന്ന ഇതിന് 1,350 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അന്തരീക്ഷത്തില്‍ നിന്നും മറ്റു കണികാ പരീക്ഷണശാലകളില്‍ നിന്നും വരുന്ന കണികകളെ കണ്ടെത്താന്‍ സഹായിക്കുന്ന 50,000 ടണ്‍ കാന്തികശക്തിയുള്ള ഇരുമ്പ് ഇവിടെ ഉപയോഗിക്കും. ഭൂമിക്കടിയില്‍ വലിയ പാറഘനനവും അതിനായി സ്‌ഫോടക വസ്തുക്കളുടെ ഉപയോഗവും നടക്കുമെന്നതിനാല്‍ പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമായ ജലാശയങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇതിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ 12 ഓളം ഡാമുകളുണ്ട്. കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ആറു ജില്ലകളുടെ ജലസ്രോതസ്സാണ് പശ്ചിമഘട്ടത്തിന്റെ ഈ മേഖല. പാറഖനനവും അതിനായി നടക്കുന്ന സ്‌ഫോടനവും ആറു ജില്ലകളിലെ ജനങ്ങളുടെ ജലാവശ്യങ്ങളെ ബാധിക്കുന്നതോടൊപ്പം പെരിയാര്‍, വൈഗ, വൈപ്പാര്‍ എന്നീ നദികളെയും ബാധിക്കുമെന്നും ആശങ്ക പരക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി 30 കിലോമീറ്റര്‍ മാത്രം അകലെയാണ്. 122 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം 50 കിലോമീറ്റര്‍ ദൂരത്താണ്. ഇന്ത്യന്‍ ആണവോര്‍ജ വിഭാഗം ഇതിനോടനുബന്ധിച്ച് ആണവമാലിന്യ സംഭരണി നിര്‍മിച്ച് രാജ്യത്തെ ആണവമാലിന്യങ്ങള്‍ ഇവിടെ തള്ളാന്‍ ശ്രമം ആരംഭിച്ചതായും പറയുന്നു.
2009-ലാണ് ന്യൂട്രീനോ പരീക്ഷണ ശാലയ്ക്കു ശ്രമം ആരംഭിച്ചത്. ഇതിനായി ആദ്യം തെരഞ്ഞെടുത്ത നീലഗിരി കുന്നുകള്‍ക്ക് അനുമതി കിട്ടാതിരുന്നത് അതിനടുത്ത് ഒരു കടുവാസങ്കേതമുണ്ടെന്നതിനാലാണ്. പിന്നീട് പൊട്ടിപ്പുറത്ത് ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിയപ്പോഴുണ്ടായ എതിര്‍പ്പിന്റെയും ദേശീയ ഹരിതട്രൈബ്യൂണല്‍ ഇടപെടലിന്റെയും പശ്ചാത്തലത്തില്‍ 2017-ല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രം വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്. സ്‌കോണ്‍ എന്ന പരിസ്ഥിതി സംഘടന നടത്തിയ ഒരു പഠനമല്ലാതെ ഗൗരവമായ ശാസ്ത്രപഠനങ്ങള്‍ നടത്തി പ്രകൃതിക്കും ജനങ്ങള്‍ക്കും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാതെയാണ് ഇപ്പോഴത്തെ നീക്കം.
ന്യൂട്രിനോ ഗവേഷണ പരീക്ഷണശാല സംബന്ധിച്ച് 6 വര്‍ഷം മുമ്പ് കേരളത്തില്‍ ചില ചര്‍ച്ചകള്‍ നടന്നെങ്കിലും അതിന് അല്‍പായുസ് മാത്രമാണ് ഉണ്ടായിരുന്നത്. വി.എസ് അച്യുതാനന്ദനാണ് ആദ്യം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പദ്ധതി കേരളത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഒഴുക്കന്‍മട്ടില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തട്ടിവിട്ടു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. വി.എസോ അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വമോ ഇതു സംബന്ധിച്ച് പ്രതികരിക്കുക പോലും ചെയ്തിരുന്നില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലിസ് ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന് വിവരം നല്‍കിയിട്ടും അനക്കമുണ്ടായില്ല. മനുഷ്യനും ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും നാശം വിതച്ചേക്കാവുന്ന ന്യൂട്രിനോ പരീക്ഷണശാല കേരളാ - തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ ജനപ്രതിനിധികള്‍ രംഗത്ത് എത്തിയിരുന്നെങ്കിലും കേരളം പ്രതികരിച്ചില്ല. ഇപ്പോള്‍ വൈക്കോ അടക്കം തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിന് മിണ്ടാട്ടമില്ല.

എന്താണ് ന്യൂട്രിനോ?
ഇതുസംബന്ധിച്ച് അധികമാളുകള്‍ക്കും കാര്യമായി ഒന്നുമറിയില്ല. ന്യൂട്രിനോ എന്നാല്‍, ഉദാസീനമായ ചെറിയ കണം എന്നാണ് അര്‍ഥം. പ്രകാശവേഗമുള്ള ഈ അതിസൂക്ഷ്മ കണം ഏത് മാധ്യമത്തിലൂടെയും കടന്നുപോകും. എന്നാല്‍, പ്രതിപ്രവര്‍ത്തനം ഉണ്ടാകാത്തതിനാല്‍ ഇവയെ പിടികൂടുക ബുദ്ധിമുട്ടാണ്. നിമിഷംതോറും കോടാനുകോടി ന്യൂട്രിനോകള്‍ ഭൂമിയെത്തന്നെ ഭേദിച്ച് കടന്നുപോകുന്നുണ്ട്. സൂര്യനില്‍ നിന്നാണ് ഭൂമിയില്‍ പ്രധാനമായും ന്യൂട്രിനോകള്‍ എത്തുന്നത്. വോള്‍ഫ് ഗാങ് എന്ന് ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞനാണ് 1930ല്‍ ന്യൂട്രിനോകളെക്കുറിച്ച് ആദ്യം പറയുന്നത്. 2002ലെ ഫിസിക്‌സ് നൊേബല്‍ സമ്മാനം ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായിരുന്നു.

ജനകീയ സംവാദം 14ന്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ നിര്‍മാണം ആരംഭിക്കുന്ന കണികാ പരീക്ഷണശാലയെ സംബന്ധിച്ച് നെടുങ്കണ്ടത്ത് ജനകീയ സംവാദം നടത്തും. ഇതിന്റെ ചരിത്ര പശ്ചാത്തലം, ഇവിടെ പ്ലാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, അവ ഉണ്ടാക്കാവുന്ന നന്മകള്‍, പ്രത്യാഘാതങ്ങള്‍ ഇവ വിശദീകരിക്കുന്നതിനായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം മര്‍ച്ചന്റ് അസോസിയേഷന്‍, ലയണ്‍സ് ക്ലബ്, ഏലം കര്‍ഷക സംരക്ഷണ സമിതി എന്നിവയുടെ സഹകരണത്തോടെ 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്കണ്ടം ലയണ്‍സ് ക്ലബ് ഹാളിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ ശാസ്ത്ര ഗവേഷകരായ ഡോ. ജോസഫ് മക്കോളി, വി.ടി. പത്മനാന്‍, കെ. സതീഷ് കുമാര്‍ എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago