HOME
DETAILS
MAL
ഒരു ശതമാനത്തില്‍ കൂടുതല്‍ കോര്‍ട്ട് ഫീ ചുമത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന്
backup
June 23 2016 | 00:06 AM
തൃശൂര്‍: സിവില്‍ കേസുകളിലും മറ്റും വ്യവഹാര തുകയുടെ ഒരു ശതമാനത്തില്‍ കൂടുതല്‍ കോര്‍ട്ട് ഫീ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് തൃശൂര്‍ ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഭിഭാഷകര്‍ക്ക് ഗുണകരമാണെന്ന വ്യാജേന കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് പിരിച്ചെടുക്കുവാനുള്ള കുത്സിത ശ്രമമാണ് പൊതുസമൂഹത്തിന് ദോഷകരമാകുന്ന ഈ ഉത്തരവ്.
സാധാരണക്കാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നിയമനടപടികള്‍ അപ്രാപ്യമാകുന്നതിന് പുതിയ ഉത്തരവ് കാരണമാകും. ഇതിന് പുറമെ നീതിന്യായ വ്യവസഥകള്‍ ഉപേക്ഷിച്ച് ഗുണ്ടായിസം തേടുന്നതിനും ഉത്തരവ് വഴിവെക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."