ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതില്‍ പ്രതിഷേധം
കയ്പമംഗലം: ചെന്ത്രാപ്പിന്നിയില്‍ ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
ചെന്ത്രാപ്പിന്നി സെന്റിന് പടിഞ്ഞാറാണ് സ്വകാര്യ വ്യക്തികള്‍ രണ്ടു കെട്ടിടങ്ങളിലായി അറുപത് തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് നമ്പര്‍ അനുവദിച്ചിട്ടില്ലാത്ത ഒരു കെട്ടിടത്തില്‍, കെട്ടിടം പണിക്ക് മോട്ടോര്വെക്കുന്നതിനു അനുവദിച്ച വൈദ്യുതിയാണ് ഉപയോഗികുന്നത്.
ഈ കെട്ടിടത്തില്‍ മൂന്ന് മുറികളിലായി മുപ്പതോളം പേരാണ് താമസിക്കുന്നത്. കെട്ടിടത്തിലെ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതും തൊട്ടടുത്ത കുളത്തിലേക്കാണ്. ഈ കുളം നിറഞ്ഞാല്‍ മാലിന്യങ്ങള്‍ സമീപത്തുള്ള തോടുകളിലെക്കാണ് ഒഴുകുന്നത്. രാത്രികാലങ്ങളില്‍ താമസക്കാരുടെ ബഹളംമൂലം സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ഇ.ടി.ടൈസണ്‍ എം.എല്‍.എ.സ്ഥലം സന്ദര്‍ശിച്ചു. അടിയന്തിര നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പിനോടും, മതിലകം പൊലിസിനോടും എം.എല്‍.എ. നിര്‍ദേശിച്ചു. അതേസമയം അനധികൃത കെട്ടിടത്തില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കണമെന്നവശ്യപെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ബൈനപ്രദീപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."