HOME
DETAILS

നദീസംയോജന പദ്ധതി സംസ്ഥാനത്തിന്റെ സമ്മതത്തോടെ മാത്രമെന്ന് കേന്ദ്രം

  
backup
May 05, 2018 | 8:57 PM

badii-samyojanapadhadhi

കൊച്ചി: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന് താല്‍കാലിക ആശ്വാസം. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സമ്മതത്തോടുകൂടി മാത്രമേ നദീ സംയോജന പദ്ധതി നടപ്പിലാക്കൂ എന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതോടെ, തുടക്കം മുതല്‍ക്കേ പദ്ധതിയെ എതിര്‍ക്കുന്ന കേരളത്തിന്റെ താല്‍പര്യം തല്‍കാലത്തേക്ക് സംരക്ഷിക്കപ്പെടും.
ജലവിഭവ ഏജന്‍സി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 137 നദികളിലെ ജലലഭ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
പമ്പയുടെ പോഷക നദികളായ കല്ലാറിലും അച്ചന്‍കോവിലാറിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മിച്ചമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയിലേക്ക് തിരിച്ചുവിടണം എന്നുമാണ് ജലവിഭവ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. ഇതടക്കം 37 നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 30 പദ്ധതികളാണ് കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1995 ലാണ് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി ജലവിഭവ ഏജന്‍സി രൂപകല്‍പന ചെയ്യുന്നത്. ഇതിനെതിരേ ലഭ്യമായ എല്ലാ വേദികളിലും കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ നദികളില്‍ അധികജലം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തള്ളിയ കേരളം 2050 ഓടെ, പ്രത്യേകിച്ച് പമ്പാ നദിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം രൂപപ്പെടുമെന്നും വാദിച്ചു. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് കേരളം നടത്തിയ പഠന റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചു.
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്(സി.ഡബ്ലു.ആര്‍.ഡി.എം), ഐ.ഐ.ടി ഡല്‍ഹി എന്നീ ഏജന്‍സികളാണ് പഠനം നടത്തിയത്. പദ്ധതി മൂലം കേരളത്തിലുണ്ടാകുന്ന മറ്റ് ഭവിഷ്യത്തുകളെപ്പറ്റി നാഷനല്‍ വാട്ടര്‍ ഡെവലപ്‌മെന്റ് ഏജന്‍സിയെയും അറിയിച്ചു. 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഏജന്‍സിയുടെ യോഗങ്ങളില്‍ വകുപ്പുമന്ത്രി മാത്യു ടി. തോമസും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയെ എതിര്‍ത്തു. കൂടാതെ കേരളത്തിന്റെ സമ്മതത്തോടെ മാത്രമേ പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാവൂ എന്ന ആവശ്യവും മന്ത്രി മുന്നോട്ടുവച്ചു.
ഇതേത്തുടര്‍ന്നാണ് കേന്ദ്രമന്ത്രാലയം സംസ്ഥാനത്തിന്റെ സമ്മതത്തോടുകൂടി മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് ഉറപ്പു നല്‍കിയത്.
2012 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി അനുസരിച്ച് നദീസംയോജന പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പിന്നോക്കം പോകാനാകില്ല.
വിധി നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്കെതിരേ കോടതിയലക്ഷ്യം അടക്കമുള്ള നടപടികള്‍ക്ക് സുപ്രിം കോടതി പ്രത്യേക കമ്മിറ്റി നിയമിക്കുന്ന അമിക്കസ് ക്യൂറിക്ക് അവകാശം ഉണ്ടായിരിക്കുമെന്നും വിധിയില്‍ പറയുന്നു.
കൂടാതെ വിധിപ്രകാരം, പദ്ധതി നടപ്പാക്കാനുള്ള കോടതി നിര്‍ദേശങ്ങള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചുവരികയുമാണ്.
ഈ സാഹചര്യത്തില്‍ കേരളം നേടിയ മേല്‍ക്കൈ എത്രനാള്‍ തുടരുമെന്നാണ് ആശങ്ക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  5 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  5 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  5 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  5 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  5 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  5 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  5 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  5 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  5 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  5 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  5 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  5 days ago