കൈത്തറി മേഖല: ജില്ലയില്‍ 4.5 കോടിയുടെ ഉല്‍പാദന വര്‍ധനവ്
കോഴിക്കോട്: സൗജന്യ കൈത്തറി യൂനിഫോം വിതരണങ്ങളുടെ ഭാഗമായി കൈത്തറി മേഖലയില്‍ ജില്ലയില്‍ 4.5 കോടി രൂപയുടെ അധിക ഉല്‍പാദനം. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 4,18,341.35 മീറ്റര്‍ ഷര്‍ട്ടിങ് തുണിയും 45,297.90 മീറ്റര്‍ സ്യൂട്ടിങ് തുണിയുമാണ് ഉല്‍പാദിപ്പിച്ചത്.
ഇത്തരത്തില്‍ 150തോളം തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കാനും കഴിഞ്ഞു. ജില്ലയില്‍ 17 വിദ്യാഭ്യാസ ഉപജില്ലകളിലെ 183 സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോം തുണി വിതരണം നടത്തുന്നത്. മന്ദഗതിയിലായിരുന്ന പരമ്പരാഗത കൈത്തറി മേഖലയെ കരകയറ്റാന്‍ പദ്ധതി സഹായകരമായി എന്നതാണ് ഏറ്റവും വലിയ നേട്ടം. കൂലിയിനത്തില്‍ മാത്രം 6.32 കോടി രൂപ ചെലവഴിച്ചു. നാനൂറിലേറെ തൊഴിലാളികള്‍ക്ക് 4.82 കോടി രൂപ കൂലിയിനത്തില്‍ നല്‍കി. ബാക്കി 1.507 കോടി രൂപ വിതരണത്തിനായി ട്രഷറിയില്‍ എത്തിച്ചിട്ടുണ്ട്.
ജില്ലയില്‍ പ്രാഥമിക സംഘങ്ങളും ഫാക്ടറി മാതൃകാ സംഘങ്ങളും ഉള്‍പ്പെടെ 30 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."