ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
തൊടുപുഴ: തൊടുപുഴ പട്ടണത്തിലെ ചില വ്യാപാരികള്‍ ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഓട്ടോ-ടാക്സി വര്‍ക്കേഴ്സ് യൂനിയന്‍ തൊടുപുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ഭരണാധികരികളും ഇതിന് കൂട്ടുനില്ക്കുന്നതായാണ് മനസിലാക്കുന്നത്.
നഗരത്തില്‍ സര്‍വീസ് നടത്താന്‍ ട്രാഫിക് ഉപദേശക സമിതി അനുമതി നല്‍കിയിട്ടുള്ള ചില സ്റ്റാന്‍ഡുകള്‍ കോടതി വിധിയിലൂടെ ഇല്ലാതാക്കാനാണ് ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും സേവന നികുതിയുടെ വന്‍തോതിലുള്ള വര്ധനവുമൂലം ദുരിതം അനുഭവിക്കുന്ന തൊഴിലാളിളെ വീണ്ടും ഉപദ്രവിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. അധികൃതരുടെ നടപടികള്‍ക്കെതിരെ തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂനിയന്‍ ഏരിയ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ഓട്ടോ-ടാക്സി വര്‍ക്കേഴ്സ് യൂനിയന്‍ ഏരിയ പ്രസിഡന്റ് ഇ വി സന്തോഷ്, ജോയിന്റ് സെക്രട്ടറി കെ പി ബഷീര്‍, പി എം യൂനിസ്, വി എന്‍ രാജന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."