യൂത്ത്ലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം
കൂറ്റനാട്: അഞ്ച് ദിവസങ്ങളിലായി നടന്ന യൂത്ത്ലീഗ് ജില്ലാ സമ്മേളനത്തിന് ബഹുജന റാലിയോടെ ഉജ്വല സമാപനം. കൂറ്റനാട് ഉബൈദ് ചങ്ങലീരി നഗറില്‍ നടന്ന സമ്മേളനത്തിന് ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെയാണ് സമാപനംകുറിച്ചത്. തൃത്താല കുമ്പിടി തിരിവില്‍ നിന്നാരംഭിച്ച റാലി കൂറ്റനാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ ഉബൈദ് ചങ്ങലീരി നഗറില്‍ സമാപിച്ചു.
സമാപന സമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കൊലപാതകങ്ങളുടെ രണ്ടാം വാര്‍ഷികമാണ് എല്‍ഡിഎഫ് ആഘോഷിക്കേണ്ടതെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
സി.പി.എമ്മിന്റെ കൊലക്കത്തിക്ക് ഇരയാകാത്തവര് കുറവാണ്. സി.പി.എമ്മിനെ കൊണ്ട് തീരാത്ത കൊലപാതകങ്ങള്‍ പൊലിസിനെ കൊണ്ടും ചെയ്യിക്കുകയാണ്. സി.പി.എം ആഘോഷിക്കേണ്ടത് കൊലപാതകങ്ങളുടെ രണ്ടാം വാര്‍ഷികമാണ്.
ലോക്കപ്പിലിട്ട് നിരപരാധികളെ കൊല്ലുന്നു. നേരെ പിടിച്ച് കൊണ്ട് പോയി ലോക്കപ്പിലിട്ട് കൊലപ്പെടുത്തിയ ശേഷം ആള് മാറിയതാണെന്ന് പറയാന്‍ ഒരു ലജ്ജയുമില്ലാതായിരിക്കുന്നു.
പൊലിസ് സി.പി.എം അതിക്രമങ്ങള്‍ തുടരുന്നതില്‍ യുവാക്കളുടെയും ജനങ്ങളുടെയും മനസ്സില്‍ അമര്‍ശം പുകയുകയാണ്. ബി.ജെ.പി.യും സി.പി.എമ്മും ഒരേപോലെയാണ്. രണ്ടിനെയും അധികാരത്തില്‍നിന്നും തൂത്തെറിയണം. ആരെയും എപ്പോള്‍ എവിടെയും കൊല്ലുമെന്ന അവസ്ഥയാണ്. അക്രമത്തിന് പ്രോത്സാഹനം കൊടുക്കുകയാണ്.
ജനാധിപത്യത്തില്‍ ആദ്യം കിട്ടുന്ന അവസരം ജനം ഇവരെ തൂത്തെറിയാന്‍ വിനിയോഗിക്കും. ഇരുഭരണകൂടങ്ങള്ക്കെതിരെയും പ്രതിഷേധം ആളിക്കത്തുന്ന അവസ്ഥയാണ്. അധികം താമസിയാതെ ഇരുഭരണത്തിന്റെയും കഥ തീരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം പോയിടത്തൊന്നും തിരിച്ചുവരില്ല. ബംഗാള്‍ നമുക്ക് മുമ്പിലുണ്ട്. ഇപ്പോള്‍ ത്രിപുരയും. അവിടെ രണ്ടും മൂന്നും സ്ഥാനത്തുപോലുമില്ല അവര്‍. എന്നെന്നേക്കുമായി തൂത്തെറിഞ്ഞിരിക്കുകയാണ്. അക്രമം മടുത്ത ജനം കേരളത്തിലും സി.പി.എമ്മിനെ തൂത്തെറിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവല്‍ പക്ഷികളാണ്. ബി.ജെ.പിയോട് പലപ്പോഴും കോമ്പ്രമൈസ് ചെയ്തവരാണ് സി.പി.എം. ഒരിക്കലും കോണ്‍ഗ്രസ് ബി.ജെ.പിയോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഞങ്ങളൊക്കെ കോണ്‍ഗ്രസിനൊപ്പമുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം ബിജെപിയുടെ പരാജയമായിരിക്കും. കര്‍ണാടകയില്‍ സി.പി.എം വിത്തിന് പോലുമില്ലെങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംയൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് സി എ. സാജിത് അധ്യക്ഷനായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന വൈ. പ്രസിഡന്റ് സി.എ എം.എ കരീം, സെക്രട്ടറി അസ്വ.എന്‍. ഷംസുദീന്‍ എം.എല്‍.എ , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, ജന.സെക്രട്ടറി മരക്കാര്‍ മാരായ മംഗലം, ട്രഷറര്‍ പി.എ തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, അഷറഫ് കോക്കൂര്‍, എം.എ സമദ്, പി.പി അന്‍വര്‍ സാദത്ത്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എന്‍. ഹംസ, പൊന്‍പാറ കോയക്കുട്ടി, എം എ ജബ്ബാര്‍ മാസ്റ്റര്‍, കെ.പി ബാപ്പുട്ടി, പി.ടി മുഹമ്മദ, യു. ഹൈദ്രോസ്, പി. ഇ.എ സലാം, അഡ്വ. ടി.എ സിദ്ധീഖ്, കെ.ടി.എ ജബാര്‍, റഷീദ് ആലായന്‍, എം.എസ് നാസര്‍, അബ്ദുറഹിം അയിലൂര്‍ , അഡ്വ.മുഹമ്മദലി മാറ്റാംതടം, , എസ്.എം.കെ തങ്ങള്‍, സി.എം അലി, ദുബൈ കെ.എം.സി സി ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍, കെ.വി മുഹമ്മദ്, ശരീഫ് കൈപ്പുറം, ടി.എം.എ റഷീദ്, ബി.എസ് മുസ്തഫ തങ്ങള്‍, വി.പി ഫാറൂഖ് മാസ്റ്റര്‍, മുജീബ് മല്ലിയില്‍,സകരിയ കൊടുമുണ്ട, കെ.പി.എം സലിം എ.എം അലി അസ്ഗര്‍, മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു, അഡ്വ. കെ.സി സല്മാന്, റിയാസ് നാലകത്ത്, ഷമീര്‍ പഴേരി ഷറഫു പിലാക്കല്‍, നൗഷാദ് മാസ്റ്റര്‍, സമദ് മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."