'എം.ടിയോടൊപ്പം വെളിച്ചപ്പാട് ' ഏകാംഗനാടകം അരങ്ങേറി
ആലുവ: 'എം.ടി യോടൊപ്പം വെളിച്ചാപ്പാട് ' ഏകാംഗനാടകം തോട്ടുമുഖം കവലയില്‍ അരങ്ങേറി. നാടുവാഴി പ്രഭുത്വത്തെയും ആനുകാലിക സംഭവ വികാസങ്ങളെയും കോര്‍ത്തിണക്കിയ നാടകത്തില്‍ മുന്‍ ബാങ്ക് ജീവനക്കാരാനായ മാവൂര്‍ വിജയനാണു വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളിയത്.
ദാരിദ്ര്യമാണു പഴയതും പുതിയതുമായ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നമെന്ന് വെളിച്ചപ്പാട് സംഭവങ്ങളുടെ അനാവരത്തിലൂടെ സമര്‍ത്ഥിക്കുന്നു. കൂടാതെ എം.ടിയെയും കലാ സംസ്‌ക്കാരിക ലോകത്തെ മറ്റു പ്രമുഖരെയും അധിക്ഷേപിച്ച നടപടികളെയും വെളിവ്വപ്പാട് അതിരുക്ഷമായി വിമര്‍ശിക്കുന്നുണ്ട്. എല്ലാം അര്‍പ്പിച്ച ഭഗവതി തുണക്കാത്തെ വന്നപ്പോള്‍ അതിനെതിരെ പ്രതികരുക്കുന്ന എം.ടിയുടെ നിര്‍മാല്യത്തിലെ വെളിച്ചപ്പാടിന്റെ അവസ്ഥയുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് നാടകത്തില്‍ തുറന്ന് കാട്ടുന്നു.
ആദ്യം ഭക്ഷണത്തിലും പിന്നീട് വിശ്വാസത്തിലും ഇടപെട്ട് മതേതരത്വം തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരെ എല്ലാവരും മുന്നോട് വരണമെന്ന ആഹ്വാനത്തോടെയാണു നാടകം അവതരിപ്പിക്കുന്നത്. ബെഫി സമര സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്‌ക്കാരിക സായാഹ്നത്തിലാണു നാടകം അവതരിപ്പിച്ചത്. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എ. ബഷീര്‍, എസ്.എസ്. അനില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."