HOME
DETAILS

പരീക്ഷാ നടത്തിപ്പിനു മാതൃകയായി സമസ്ത പൊതുപരീക്ഷാ മൂല്യനിര്‍ണയം

  
backup
May 06 2018 | 13:05 PM

model-to-all-examination-samastha-publicexam-valuation-report

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷാ സംവിധാനവും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പും മറ്റുപരീക്ഷകള്‍ക്ക് കൂടി മാതൃകയാവുന്നു.

സര്‍ക്കാറുകളും സര്‍വ്വകലാശാലകളും നടത്തുന്ന പല പരീക്ഷകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും മാര്‍ക്ക് ദാനവും മൂല്യനിര്‍ണയത്തിലെ താളം തെറ്റല്‍കൊണ്ടും വിവാദമാവുമ്പോള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ ഇതിനെല്ലാം അപവാദമായി നില്‍ക്കുന്നു.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി രണ്ടരലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ മദ്‌റസ പൊതുപരീക്ഷ ഇത്രയും കുറ്റമറ്റരീതിയില്‍ എങ്ങിനെ നടത്താന്‍ കഴിയുന്നു എന്നതാണ് അക്കാദമിക സമൂഹം ചിന്തിക്കുന്നത്. സമസ്തയുടെ പരീക്ഷാ സംവിധാനവും മൂല്യനിര്‍ണയ രീതിയും മനസ്സിലാക്കാന്‍ അക്കാദമിക് വിദഗ്ദര്‍ പലപ്പോഴായി ക്യാമ്പ് സന്ദര്‍ശിക്കാറുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിക്കുകയും ഇത് എല്ലാ പരീക്ഷകള്‍ക്കും മാതൃകയാണെന്ന് വലിയിരുത്തുകയും ചെയ്തിരുന്നു.

പഴുതടച്ച സംവിധാനമാണ് പരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും വേണ്ടി ഒരുക്കുന്നത്. ഈ വര്‍ഷം കുട്ടികളുടെ വര്‍ധന കൊണ്ടും അധ്യാപകരുടെ സൗകര്യാര്‍ഥവും 8 കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. ഓരോ സെന്ററിലും 150 വീതം പരിശോധകരെയും പത്തോളം ഒഫീഷ്യല്‍സിനെയും നിയമിച്ചിട്ടുണ്ട്. റാണ്ടം ചെക്കിംഗിനുവേണ്ടി പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ഒരാളെയും മൂല്യനിര്‍ണയ ക്യാമ്പില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. രാവിലെ 6 മണിക്ക് തുടങ്ങി രാത്രി 9 മണിവരെ മൂല്യനിര്‍ണയ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധകര്‍ക്കുള്ള ഭക്ഷണവും താമസവും ക്യാമ്പ് സൈറ്റില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച മൂല്യനിര്‍ണയ ക്യാമ്പിന് സമാപനമാവും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ പേപ്പറുകളും മാര്‍ക്ക് ലിസ്റ്റും ചേളാരി സമസ്താലയത്തില്‍ എത്തിച്ച് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിശ്ചിത ദിവസം തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചേളാരി സമസ്താലയത്തില്‍ പ്രവര്‍ത്തിക്കുന്ന മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിച്ചു സംതൃപ്തി രേഖപ്പെടുത്തി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago