HOME
DETAILS
MAL
തീരദേശ വികസനത്തിന് 800 കോടിയുടെ പദ്ധതികള്‍: മന്ത്രി മേഴ്സിക്കുട്ടിയമ്മ
backup
May 06 2018 | 16:05 PM
കൊല്ലം: സംസ്ഥാനത്ത് പശ്ചാത്തല സൗകര്യമടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 800 കോടി രൂപയുടെ പദ്ധതികള്‍ തീരദേശ വികസന കോര്പറേഷന് നടപ്പിലാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
പെരിനാട് ഇടവട്ടം സര്‍ക്കാര്‍ വെല്‍ഫയര്‍ എല്‍.പി സ്കുളിനായി അനുവദിച്ച ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സ്കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൊല്ലം ജില്ലയില്‍ തീരദേശ മേഖലയില്‍ 73 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. മത്സ്യഗ്രാമങ്ങളില്‍ കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം തുടങ്ങിയ രംഗങ്ങളില്‍ ഫണ്ട് വിനിയോഗം സാധ്യമാക്കും.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."