കെ.എസ്.ആര്‍.ടി.സി മേഖലകളാക്കുന്നത് വീണ്ടും പഠിക്കുന്നു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി തയാറാക്കിയ പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്ന കോര്‍പറേഷന്റെ മേഖലാവല്‍ക്കരണം പഠിക്കാന്‍ പുതിയ എം.ഡി ടോമിന്‍ തച്ചങ്കരി എക്‌സിക്യൂട്ടിവ് ഡയറക്ടറെ നിയോഗിച്ചു.
ടയറുകള്‍ ഇല്ലാതെ ബസുകള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ ടയര്‍ വിഭാഗം ഡ്യൂട്ടി പരിഷ്‌കരിച്ചും എം.ഡി ഉത്തരവ് പുറപ്പെടുവിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ മേഖലാവല്‍ക്കരണത്തെ കുറിച്ച് പഠിക്കുന്നതിന് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറായ എം.ടി സുകുമാരനെയാണ് നിയോഗിച്ചിരിക്കുന്നത്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ തയാറാക്കുക, കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയുടെ വ്യാവസായിക ഉപയോഗം സംബന്ധിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയും ഇദ്ദേഹത്തിന്റെ ചുമതലയിലുണ്ട്.
ടയര്‍ ഇല്ലാത്തതിനാല്‍ നിലവില്‍ അഞ്ഞൂറോളം ബസുകളുടെ സര്‍വിസ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ചിരിക്കുകയാണ്. സാമ്പത്തിക പ്രയാസം കാരണം പുതിയ ടയര്‍ വാങ്ങാനാകാത്ത സാഹചര്യമുണ്ട്. അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ റീട്രെഡിങ് ഷോപ്പുകളില്‍ ഉല്‍പാദനവും വളരെ കുറവാണെന്നത് ആവശ്യത്തിന് ടയറുകള്‍ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയുംക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും യന്ത്രവല്‍ക്കരിച്ചിട്ടുള്ള ടയര്‍ വിഭാഗത്തില്‍ അഴിച്ചുപണിക്ക് പുതിയ എം.ഡി തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."