ചാലിയം ഫിഷ് ലാന്റ് സെന്ററില്‍ വന്‍ തീപിടിത്തം
ഫറോക്ക്: ചാലിയം ഫിഷ്ലാന്റ് സെന്ററിലെ ഓല ഷെഡിന് തീപ്പിടിച്ചു വന്‍ നാശനഷ്ടം. പതിനഞ്ചോളം ഓല ഷെഡ്ഡുകള്‍ പുര്‍ണമായും കത്തിയമര്‍ന്നു. മീന്‍ കയറ്റിയയക്കുന്ന ബോക്സുകളും ഓയിലുകളുമാണ് ഇതിലുണ്ടായിരുന്നത്. സമീപം നിര്‍ത്തിയിട്ട മിനി ലോറിയും ബൈക്കും അഗ്നിക്കിരയായി. മത്സ്യം കയറ്റി പോകുന്ന എയ്സ് മിനിലോറിയും ഭാഗികമായി കത്തി നശിച്ചു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം.
ഫിഷ്ലാന്റിനു സമീപം മത്സ്യ ബന്ധന സാമഗ്രികള്‍ സുക്ഷിക്കുന്ന ഷെഡിനാണ് തീപിടുത്തുമുണ്ടായത്. ബോട്ടിലുപയോഗിക്കാനുള്ള ഓയിലും ഷെഡിനകത്ത് സുക്ഷിച്ചിരുന്നു. ഇതാണ് എളുപ്പത്തില്‍ തീ സമീപത്തെ ഷെഡുകളിലേക്ക് പടര്‍ന്നു പിടിക്കാന്‍ കാരണമായത്. വാഹനങ്ങള്‍ അഗ്നിക്കിരയതോടെ ഉഗ്രസ്ഫോടനത്തേടെ തീ കത്തിയമര്‍ന്നു. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന വലകളടക്കമുള്ള സാധന സാമഗ്രികള്‍ കത്തിച്ചാമ്പലായി. ഏഴായിരത്തോളം മീന്‍ ബോക്സുകളാണ് തീപിടിത്തത്തില്‍ നശിച്ചത്. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു.
സംഭവത്തെ തുടര്‍ന്നു വന്‍ ജനക്കുട്ടമാണ് പ്രദേശത്ത് തടിച്ചു കുട്ടിയത്. മീഞ്ചന്തയില്‍ നിന്നും നാല് യൂനിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് മണിക്കൂറുകള്‍ എടുത്ത് തീ നിയന്ത്രണ വിധേയമാക്കിയത്.
ചാലിയം സ്വദേശി സി.പി അഷ്റഫിന്റെ ആപ്പ ലോറിയാണ് കത്തി നശിച്ചത്. മീഞ്ചന്ത ഫയര്‍ യൂനിറ്റ് അസിസ്റ്റന്റ് സറ്റേഷന് ഓഫീസര്‍ പ്രമോദ്, ഫയര്മാന്മാരായ ശിഹാബുദ്ദീന്, ബിജു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്. തേഞ്ഞിപ്പലം സ്വദേശിയുടെ ബൈക്കാണ് കത്തിയത്.
കുട്ടിക്കോയ, ആശിഖ്, നൗഫല്‍, ശരീഫ്, സക്കീര്‍, ഇസ്ഹാഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷെഡുകളാണ് കത്തിയമര്‍ന്നത്. ലക്ഷങ്ങളുടെ നാശ നഷ്ടംമുണ്ടായതായി വ്യാപാരികള്‍ പറയുന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."