ബഹ്‌റൈനില്‍ വ്യാജ മരുന്ന് വില്‍പ്പന; മലയാളിയുടെ പരാതിയില്‍ പൊലിസ് നടപടി
മനാമ : വ്യാജ മരുന്നുവില്‍പ്പനക്ക് ശ്രമിക്കുന്ന സംഘത്തിനെതിരെ പ്രവാസി മലയാളി നല്‍കിയ പരാതിയില്‍ പോലീസ് നടപടി. സംഘങ്ങളില്‍ പെട്ട ഒരാളെ പിടികൂടി.
മനാമ ഗോള്‍ഡ് സിറ്റി കേന്ദ്രീകരിച്ചാണ് വ്യാജ മരുന്ന് കച്ചവട പ്രചരണങ്ങള്‍ പൊടിപൊടിക്കുന്നത്. പ്രവാസി മലയാളികളാണ് ഇവരുടെ ചതിയില്‍ പെടുന്നവരിലേറെയും. മുന്‍പ് സുപ്രഭാതം ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക പത്രങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂഖിലൂടെ നടന്നു പോകുന്നവരില്‍ കുടവയറുള്ളവര്‍, തടികൂടിയവര്‍, കഷണ്ടിക്കാര്‍ എന്നിവരെയാണ് സംഘം പ്രധാനമായും ലക്ഷ്യം വെക്കാറുള്ളത്. ഇവര്‍ക്ക് കുറഞ്ഞ തുകക്കുള്ള മരുന്നുകള്‍ ആദ്യം സൗജന്യമായി നല്‍കിയും പിന്നീട് അനുബന്ധ മരുന്നുകള്‍ ഇരട്ടി വിലക്ക് നല്‍കി ചില മെഡിക്കല്‍ കടകളിലേക്കെത്തിച്ച് കമ്മീഷന്‍ പറ്റുന്നതാണ് തട്ടിപ്പുകാരുടെ രീതി.അതേ സമയം, തട്ടിപ്പിന്നിരയാകുന്നവര്‍ ഏറെയുണ്ടെങ്കിലും മാനഹാനിയും സമയ നഷ്ടവും ആലോചിച്ച് പരാതി നല്‍കാറില്ലെന്നതും തട്ടിപ്പുകാര്‍ക്ക് വളമാകുന്നുണ്ട്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പേരാന്പ്ര സ്വദേശി ജിനോസിനെ തട്ടിപ്പു സംഘത്തിലൊരാള്‍ സമീപിച്ചത്. എന്നാല്‍ സംഘത്തിന്റെ തട്ടിപ്പു രീതികളെ കുറിച്ച് നേരത്തെ പത്രവാര്‍ത്തകളിലൂടെ വായിച്ചറിഞ്ഞിരുന്നതിനാല്‍ തന്നെ സമീപിച്ച വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ബാബുല്‍ ബഹ്‌റൈന്‍ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.സംഭവമറിഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകരായ തേവലക്കര ബാദുഷയും നവാസ് കൊല്ലവും ജിനോസിനെ സഹായിക്കാനായി പോലീസ് സ്റ്റേഷനിലെത്തി. തട്ടിപ്പുകാരനെ പിടികൂടാന്‍ സഹായിച്ച ജിനോസിനെ ബഹ്‌റൈനിലെ സാമൂഹ്യപ്രവര്‍ത്തകരും തട്ടിപ്പിന്നിരയായവരും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഫോണിലൂടെ അഭിനന്ദിച്ചതായി ഇവര്‍ സുപ്രഭാതത്തെ അറിയിച്ചു. അതേ സമയം തട്ടിപ്പ് സംഘത്തില്‍ പെട്ട പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രതി പാക്കിസ്ഥാന്‍ സ്വദേശിയാണെന്നാണ് വിവരം. ഇത്തരം സംഭവങ്ങളില്‍ പ്രതികളെ കുറിച്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി പറയാന്‍ ആരും മടിക്കേണ്ടതില്ലെന്നും പരാതിക്കാരുടെ അലംഭാവമാണ് ഇത്തരം സംഭവങ്ങള്‍ പെരുകാന്‍ കാരണമെന്നും ബഹ്‌റൈന്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ തേവലക്കര ബാദുഷ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. പോലീസിനു പുറമെ വാണിജ്യ, ആരോഗ്യ മന്ത്രാലയങ്ങളടക്കമുള്ള വിവിധ മേഖലകളിലും പരാതി നല്‍കേണ്ടതുണ്ടെന്ന് ജിനോസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."