വേറിട്ട അനുഭവവുമായി തുടര്‍വിദ്യാഭ്യാസ കലോത്സവം
നാദാപുരം: സാങ്കേതിക കാരണത്താല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവരും ഇടയ്ക്കുവച്ചു പഠനം നിര്‍ത്തിയവരും സാക്ഷരതാ മിഷന്റെ കീഴില്‍ നടന്നു വരുന്ന തുടര്‍പരിശീലന പരിപാടിയിലൂടെ 10, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ എഴുതി.
കലാലയ പഠനത്തിലൂടെ തങ്ങള്‍ക്കു ആസ്വദിക്കാനും അവതരിപ്പിക്കാനും കഴിയാതെ പോയ വിവിധ കലാമത്സരങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചു. പതിനെട്ടു മുതല്‍ അമ്പത്തഞ്ചു വയസു വരെയുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങിയ പഠിതാക്കള്‍ വേദിയില്‍ എത്തിയത് ശ്രദ്ധേയമായി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസ കലോത്സവം 'അക്ഷര കൈരളി' യാണ് ശ്രദ്ധേയമായത്. രണ്ടു ദിവസങ്ങളായി നാദാപുരം ഗവ. യു.പി സ്‌കൂളില്‍ നടന്ന കലാ-കായിക മേളയില്‍ വിവിധ തുടര്‍വിദ്യാ കേന്ദ്രങ്ങളിലെ പഠിതാക്കളാണ് മാറ്റുരച്ചത്.
ശനിയാഴ്ച രാവിലെ നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
തൂണേരി ബ്ലോക്ക് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ സഫീറ (നാദാപുരം), കെ. അച്യുതന്‍ (പുറമേരി), ഒ.സി ജയന്‍ (വാണിമേല്‍), പി.പി സുരേഷ്‌കുമാര്‍ (തൂണേരി), എം. സുമതി (വളയം), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ചന്തു മാസ്റ്റര്‍, ടി.കെ ലിസ, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, കെ.പി കൃഷ്ണന്‍, എം.കെ അഷ്‌റഫ്, കെ.പി കുമാരന്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.പി അശോകന്‍, പ്രേരക്മാരായ സി.പി.വിനീഷന്‍, ഇ. പ്രവീണ്‍കുമാര്‍ സംസാരിച്ചു.
ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. അഹ്മദ് പുന്നക്കല്‍, പി.കെ ശൈലജ, എന്‍.പി ദേവി, തെ ങ്ങലക്കണ്ടണ്ടി അബ്ദുല്ല, എ. ആമിന ടീച്ചര്‍, വി. പങ്കജം, ഷാഹിന കുന്നത്ത്, വി.പി റീന, നെല്ലേരി ബാലന്‍, കെ.പി രാജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."