സഊദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘ കാല റെസിഡന്‍ഷ്യല്‍ വിസ 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി വരുന്നു
റിയാദ്: സഊദിയില്‍ വിദേശികള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തി കൂടുതല്‍ സേവനങ്ങളും ഉള്‍പ്പെടുത്തി ദീര്‍ഘ കാല താമസ വിസ പദ്ധതി നടപ്പിലാക്കുന്നു. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി പ്രഖാപിച്ചത്. 2020 വികസന വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം വിദേശികള്‍കൊപ്പം സ്വദേശികള്‍ക്കും ലഭ്യമാകും.
വിദേശ ജോലിക്കാരെ കൂടാതെ അവരുടെ ആശ്രിതര്‍ക്കും ഉപകാരമാകുന്ന നിലയിലാണ് ഗോള്‍ഡ് കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്. സഊദിയില്‍ ഇവര്‍ക്ക് അനുയോജ്യമായ ജീവിത സാഹചര്യം ഒരുക്കുന്നതോടൊപ്പം അവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് മാനദണ്ഡങ്ങളും മാര്‍ഗ്ഗ രേഖയും നിശ്ചയിക്കലും പദ്ധതിയുടെ ഭാഗമാണ്. കുടുംബവുമായി കഴിയുന്ന വിദേശ തൊഴിലാളികളുടെ മക്കള്‍ക്ക് ഉപരിപഠനമടക്കമുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."