പരിമിതികള്‍ക്ക് നടുവില്‍ നിര്‍മിച്ച അലിവ് കുടകള്‍ വിപണിയിലേക്ക്
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളതോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അലിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നട്ടെല്ലിനും മറ്റുംക്ഷതമേറ്റ് വീല്‍ചെയറിലായ രോഗികള്‍ നിര്‍മിക്കുന്ന ഗുണനിലവാരമുള്ള കുടകള്‍ ഇത്തവണയും വിപണിയിലേക്ക്.
ജീവിതപ്രതിസന്ധിയില്‍ നിസഹായരായിപ്പോവുന്നവര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷം മുന്‍പാണ് കുടകള്‍ നിര്‍മിച്ച് വിപണിയിലിറക്കിയത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമായിരുന്നു ആളുകളില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 3500 കുടകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്നു. ഇത്തവണ 5000 കുടകളാണ് വില്‍പ്പനക്കായി തയ്യാറാക്കിയിരിക്കുന്നത്.
വീല്‍ചെയറിലുള്ള അഞ്ചുപേരാണ് ഇപ്പോള്‍ കുടനിര്‍മാണത്തില്‍ വ്യാപൃതരായിയിരിക്കുന്നത്.
ഇവര്‍ക്കാവശ്യമായ നിര്‍മാണ വസ്തുക്കള്‍ വാങ്ങി നല്‍കുകയും നിര്‍മിച്ച കുടകള്‍ വിപണിയില്‍ വില്‍ക്കുന്നതും ട്രസ്റ്റ് അംഗങ്ങളാണ്.ഇത്തവണത്തെ ഉദ്ഘാടനം താമരശ്ശേരി കാരാടി യു.പി സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് നിര്‍വഹിച്ചു. സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ കെ.കെ മഞ്ചിത അധ്യക്ഷയായി. റിട്ട. വിജിലന്‍സ് എസ്.പി സി.ടി ടോം, ബിജു കണ്ണന്തറ,എ. രാഘവന്‍, നവാസ് ഈര്‍പ്പോണ, കെ.എം അഷ്‌റഫ്, റജി ജോസഫ്, അഡ്വ. പി.പി.എ നസീര്‍, റാഷി താമരശേരി, ജയരാജന്‍, സിദ്ദിഖ് പാലക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."