സിലിക്കണ്‍വാലിയിലെ സ്റ്റാര്‍ട്ടപ് ചര്‍ച്ചയിലും കോഴിക്കോടന്‍ സാന്നിധ്യം
കോഴിക്കോട്: അമേരിക്കയിലെ സിലിക്കണ്‍ വാലിയിലേക്ക് ഐ.ടി രംഗത്ത് സ്റ്റാര്‍ട്ടപ് ആശയവുമായി പോയ സംഘത്തില്‍ കോഴിക്കോട്ടുകാരും. കഴിഞ്ഞ 30 മുതല്‍ ഇന്നലെവരെ സിലിക്കണ്‍ വാലിയില്‍ നടന്ന സ്റ്റാര്‍ട്ടപ് ഗ്രൂപ്പിലാണ് കോഴിക്കോട്ടുകാരുമുള്ളത്.
രാജ്യത്താകമാനമായി 40 സ്റ്റാര്‍ട്ടപ്പുകളാണ് നാസ്കോം ഇന്നോട്രെക് 2018 എന്ന പേരില്‍ അമേരിക്കയിലെ പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് എന്‍.ഐ.ടിയിലെ മോസിലോര്‍ ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ് ഗ്രൂപ്പാണ് കോഴിക്കോടന്‍ സാന്നിധ്യമറിയച്ചത്. എന്‍.ഐ.ടി ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെ കീഴിലാണ് മോസിലോര്‍.
കേരള സ്റ്റാര്‍ട്ടപ് മിഷന് ഇന്നോട്രെക് പദ്ധതിക്കായി രൂപീകരിച്ച ആറു സ്റ്റാര്ട്ടപുകളിലൊന്നാണിത്.
ഐ.ടി രംഗത്ത് കോഴിക്കോട്ടെ ഏക സ്റ്റാര്‍ട്ടപ്പാണ് മോസിലോര്‍ എന്ന് കമ്പനിയുടെ സ്ഥാപക സി.ഇ.ഒ അന്‍വര്‍ ടി.കെ പറഞ്ഞു.നാസ്കോം വൈസ് പ്രസിഡന്റ് (ഇന്‍ട്രസ്ട്രി ഇനീഷ്യേറ്റീവ്) കെ.എസ് വിശ്വനാഥന് ആണ് സംഘത്തെ നയിക്കുന്നത്.
മെമ്പര്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ രവി ഗുരുരാജ് സംഘത്തിലുണ്ടായിരുന്നു. 40 സ്റ്റാര്ട്ടപുകളില് 17 എണ്ണം ഡീപ് ടെക് ഡൊമൈനിലും 10 എണ്ണം കൊച്ചി, കോഴിക്കോട്, പൂനെ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു. 370 അപേക്ഷകളില്‍ നിന്നാണ് 40 കമ്പനികളെ തിരഞ്ഞെടുത്തതെന്ന് നാസ്കോം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."