എല്ലാ ജില്ലകളിലും മാതൃകാ പകല്‍ വീടുകള്‍
കല്‍പ്പറ്റ: വയോജനങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി എല്ലാ ജില്ലകളിലും മാതൃകാ പകല്‍ വീടുകള്‍ ഒരുക്കുമെന്ന് ആരോഗ്യ- കുടുംബക്ഷേമ, സാമൂഹിക നീതി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പുനര്‍ജനി സമഗ്ര വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാതൃകാ പകല്‍ വീടുകള്‍ ഈ സാമ്പത്തിക വര്‍ഷം യാഥാര്‍ഥ്യമാക്കും. സംസ്ഥാനത്തെ 75 നഗരസഭകളില്‍ വയോമിത്രം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അടുത്ത ഘട്ടത്തില്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ലാ ആശുപത്രികളില്‍ ജറിയാട്രിക് വിഭാഗം ശാക്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവകേന്ദ്രം ലക്ഷ്യ പദ്ധതിയിലുള്‍പ്പെടുത്തി ആധുനികമാക്കും. സാമൂഹിക നീതി വകുപ്പ് വിഭജിച്ച് സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ക്കായി വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വകുപ്പ് രൂപീകരിച്ചു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."