ചേക്കോട് അങ്കണ്‍വാടിയുടെ കെട്ടിട നിര്‍മാണം പാതിവഴിയില്‍
ആനക്കര: ചേക്കോട് അങ്കണ്‍വാടിയുടെ കെട്ടിട നിര്‍മാണം പാതിവഴിയില്‍. ഉള്ളകെട്ടിടവും പൊളിച്ച് നീക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം നടത്താതെ അധികൃതര്‍ നാട്ടുകാര്‍ വട്ടം കറക്കി. കപ്പൂര്‍ പഞ്ചായത്തിലെ ചേക്കോട് 23ാം നമ്പര്‍ അങ്കണ്‍വാടിയുടെ കെട്ടിട നിര്‍മാണമാണ് പഞ്ചായത്തിന്റെ അനാസ്ഥകാരണം നിര്‍മാണം വൈകുന്നത്. വര്‍ഷങ്ങളായി തകര്‍ന്ന കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
അപകടത്തിലായ കെട്ടിടത്തില്‍നിന്ന് ചേക്കോട് പള്ളിയുടെ കെട്ടിടത്തിലേക്ക് താല്കാലികമായി അങ്കണ്‍വാടിയുടെ പ്രവര്‍ത്തനം മാറ്റിയിരുന്നു എന്നാല്‍ ഇവിടേക്ക് മാറ്റി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്മിക്കാതെപഴയ കെട്ടിടം പൊളിച്ചു നീക്കുക മാത്രമാണ് പഞ്ചായത്ത് നടത്തിയ ഏക നിര്‍മാണം.
കുട്ടികളുടെ കാര്യത്തില്‍ കാട്ടുന്ന അനാസ്ഥക്കെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുന്‍ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് കെട്ടിട നിര്‍മാണത്തിന് ഫണ്ട് വെച്ചതായി പറഞ്ഞിരുന്നെങ്കിലും പറ്റിക്കുകയായിരുന്നു. ഇപ്പോള്‍ എല്‍.ഡി.എഫ് ഭരണ സമിതിയും ഇതു തന്നെയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."