സരിതയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
കൊച്ചി: തെളിവ് നല്കാന് എത്താതിരുന്ന സരിത എസ്. നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സരിതയെ ഈ മാസം 27ന് കമ്മീഷന് മുമ്പാെക അറസ്റ്റുചെയ്ത് ഹാജരാന്‍ സോളാര്‍ കമ്മീഷന് ജഡ്ജി ശിവരാജന് ഉത്തരവ് പുറപ്പെടുവിച്ചു.
തന്റെ കൈയിലുള്ള തെളിവ് ഹാജരാക്കുന്നതിന് വ്യാഴാഴ്ചവരെ മാ്രതമേ സമയം അനുവദിക്കുകയുള്ളു എന്നും ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്നും ബുധനാഴ്ച കമ്മിഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് രാവിലെ കമ്മിഷന് സിറ്റിംഗ് ആരംഭിച്ചപ്പോള്‍, നാഗര്‍കോവിലില്‍ ചികില്‍സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന് മുഖേനെ അവധി അപേക്ഷ അറിയിക്കുകയായിരുന്നു. ഒരാഴ്ചകൂടി അവധി അനുവദിക്കണമെന്നും അപേക്ഷിച്ചു. ഈ അപേക്ഷ തള്ളിക്കൊണ്ടാണ് കമ്മീഷന് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്.
എന്‍ക്വയറി കമ്മീഷന് ആക്ട് 16(10) വകുപ്പ് അനുസരിച്ച് അന്വേഷണ കമ്മീഷന് മുമ്പാെക തെളിവ് ഹാജരാക്കാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റുചെയ്ത ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിന് കമ്മീഷന് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റുചെയ്യാന്‍ എത്തുമ്പോള്‍, അസുഖമാണെന്ന് വ്യക്തമാക്കിയാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം ആവശ്യമായ നടപടി സ്വീകരിക്കണം. വാറണ്ട് നടത്തിപ്പിനായി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ചുകൊടുക്കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."