തളിക്കുളം പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി
വാടാനപ്പള്ളി: തളിക്കുളം പഞ്ചായത്ത് വര്‍ക്കിംങ് ഗ്രൂപ്പ് യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. തളിക്കുളം ഗ്രാമ പഞ്ചായത്തിലെ 2017-18 വര്‍ഷത്തെ വര്‍ക്കിംങ് ഗ്രുപ്പ് യോഗത്തില്‍ നിന്നും യു.ഡി.എഫ് മെമ്പര്‍മാരായ പി.ഐ.ഷൗക്കത്തലി, കെ.എ.ഹാറൂണ്‍ റഷീദ്, പി.എസ്.സുല്‍ഫീക്കര്‍, എന്നിവരെ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയത്തില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മെമ്പര്‍മാരും വര്‍ക്കിങ് അംഗങ്ങളും ഇറങ്ങി പോയത്.
കഴിഞ്ഞ വര്‍ഷത്തെ വളം വിതരണത്തിലുണ്ടായ അപാകതകള്‍ ചുണ്ടി കാണിച്ച പി.എസ് സുല്‍ഫീക്കറിനെ കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തുണി സഞ്ചി വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയ കെ.എ.ഹാറൂണ്‍ റഷീദിനെ ആരോഗ്യ വിദ്യഭ്യാസ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. പതിനാറ് അംഗങ്ങള്‍ ഉള്ള പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് യു.ഡി.എഫിലെ മൂന്ന് പേരെ മാത്രമാണ് ഒഴിവാക്കിയത്. അതേസമയം രണ്ടു അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി.ക്ക് മൂന്ന് ചെയര്‍മാന്‍ സ്ഥാനമാണ് നല്‍കിയത്. പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം ഇന്നാണ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. പക്ഷെ യാതൊരു അറിയിപ്പുമില്ലാതെ ഇന്നലെ യോഗം ചേരാന്‍ തിരുമനിച്ചതിലുള്ള പ്രതിഷേധം പഞ്ചായത്ത് മെമ്പര്‍മാര്‍ അറിയിച്ചിരുന്നു. ക്ഷമാപണം നടത്തിയും തെറ്റ് സമ്മതിച്ചതിനാലും യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ പങ്കെടുക്കുകയായിരുന്നു.
ഉദ്ഘാടന പരിപാടി കഴിഞ്ഞ് ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ചക്കായി ചെയര്‍മാന്‍മാരേയും കണ്‍വീനര്‍മാരേയും മൈക്കിലൂടെ അറിയിച്ചപ്പോഴാണ് യു.ഡി.എഫ് അംഗങ്ങളെ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയ വിവരം അറിയുന്നത്. വര്‍ക്കിങ് ഗ്രൂപ്പോ പഞ്ചായത്ത് തീരുമാനമൊ ഇല്ലാതെ എന്ത് അടിസ്ഥാനത്തിലാണ് അംഗങ്ങളെ മാറ്റിയതെന്ന് ചോദിച്ച് വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ ബഹളം വെച്ചു.
പ്രസിഡന്റിന് കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് മെമ്പര്‍മാരും വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളും യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയിലെ തെറ്റായ നയങ്ങള്‍ ചൂണ്ടി കാണിക്കുന്നതില്‍ വിളറി പൂണ്ടാണ് ഇത്തരം ഒരു നീക്കത്തിന് പ്രസിഡന്റും ചില അംഗങ്ങളും ഗൂഢ നീക്കം നടത്തിയത്.
പരിചയസമ്പന്നരായ മുന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും യാതൊരു കാരണവുമില്ലാതെ മാറ്റുകയും ബി.ജെ.പി അംഗങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കിയതും ജനങ്ങള്‍ക്ക് മുന്നില്‍ വിഷദീകരിക്കുവാന്‍ പ്രസിഡന്റ് ബാധ്യസ്ഥയാണെന്നും മെമ്പര്‍മാരായ പി.ഐ.ഷൗക്കത്തലി, കെ.എ.ഹാറൂണ്‍ റഷീദ്, സുമന ജോഷി, എ.ടി.നേന, പി.എസ്.സുല്‍ഫീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."