മാറുന്ന ദേശീയത
'ദേശീയത നല്ല വാക്കാണ്. എന്നാല്‍, ഇന്ത്യയില്‍ മാത്രമാണ് അതിനെ ആളുകള്‍ മോശമായി കാണുന്നത്.' ഇത് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകളാണ്.
അതേ, ജെയ്റ്റ്‌ലി സര്‍, താങ്കള്‍ പറഞ്ഞതു ശരിയാണ്. മറ്റുള്ള രാജ്യക്കാര്‍ ദേശീയതയെന്നു കേട്ടാല്‍ ആവേശം കൊള്ളുമ്പോള്‍ ഭാരതീയരുടെ മുഖത്ത് മാത്രം പുച്ഛമാണ്. അതിനു കാരണം താങ്കളുള്‍പ്പെടുന്ന സംഘ്പരിവാര്‍ തന്നെയാണ്. താങ്കളുടെ പാര്‍ട്ടിക്കാര്‍ ദേശീയതയെന്ന വാക്കിനു പുതിയ നിര്‍വചനം കൊണ്ടുവന്നതോടെയാണ് അതു വെറുക്കപ്പെടാന്‍ തുടങ്ങിയത്. ദേശീയതയെന്നാല്‍ ദേശീയബോധമാണ്. അതു ദേശത്തോടുള്ള സ്‌നേഹമാണ്.
രാജ്യസ്‌നേഹമെന്നാല്‍ രാജ്യത്തോടുള്ള സ്‌നേഹം എന്നുള്ളതു മാറ്റി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടുള്ള സ്‌നേഹമെന്നാക്കി മാറ്റിയത് താങ്കളുടെ പാര്‍ട്ടിയല്ലേ. പിന്നെയെങ്ങനെ ആ വാക്കിനെ വെറുക്കാതിരിക്കും. മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയും ഇന്ത്യയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നൊടുക്കുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാറിനു വളംവച്ചു കൊടുക്കുകയും അവര്‍ കാണിച്ചു കൂട്ടുന്ന സകല പേക്കൂത്തുകളെയും ന്യായീകരിക്കുകയും എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും രാജ്യദ്രോഹികളെന്നും പാകിസ്ഥാന്‍കാരെന്നും പറഞ്ഞു ക്രൂശിക്കുകയും ചെയ്യുന്നതു താങ്കളുടെ പാര്‍ട്ടി തന്നെയല്ലേ.
ഇന്ത്യയെ പൂര്‍ണ ഹിന്ദുരാഷ്ട്രമാക്കാനുള്ള കഠിനപരിശീലനത്തിലാണ് ആര്‍.എസ്.എസ്. അവര്‍ ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും സകലമതങ്ങളുടെയും മതേതരത്വത്തിന്റെയും ശത്രുക്കളാണ്. ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയും അതേ പാതയില്‍ത്തന്നെയാണു വളര്‍ന്നുകൊണ്ടിരിക്കുന്നതെന്നു ഗുര്‍മെഹറിന്റെ അനുഭവം വ്യക്തമാക്കുന്നു.
എന്താണു ഗുര്‍മെഹര്‍ കൗര്‍ ചെയ്ത അപരാധം? ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള രാംജാസ് കോളജില്‍ നടത്താന്‍ നിശ്ചയിച്ച സെമിനാര്‍ അലങ്കോലപ്പെടുത്തുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തവരെ വിമര്‍ശിച്ചതോ? ഉമര്‍ ഖാലിദിനെയും ഷെഹ്‌ലയെയും രാംജാസ് കോളജില്‍ വിലക്കിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനു പിന്തുണ നല്‍കിയതോ? ഇതിന്റെ പേരിലാണോ ആ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുമെന്നു പരസ്യമായി വെല്ലുവിളിച്ചത്.
ഗുര്‍മെഹറിനെ ബി.ജെ.പി എം.പി പ്രതാപ് സിങ് ദാവൂദ് ഇബ്രാഹിമിനോടാണു ഉപമിച്ചത്. ഒരു പാര്‍ട്ടിക്കെതിരേ നില കൊണ്ടതിനാണ് ഇവരെ അധോലോക തീവ്രവാദിയുമായി ഉപമിച്ചതെങ്കില്‍ ഗുജറാത്ത് കലാപമടക്കമുളള ഒരുപാട് വംശഹത്യക്കു നേതൃത്വം നല്‍കിയ മോദിയെയും അമിത് ഷായെയും ഞങ്ങള്‍ എന്താണു വിളിക്കേണ്ടത്, ഹിറ്റ്‌ലര്‍ എന്നോ അതോ മുസ്സോളിനിയെന്നോ?
മുനവ്വിര്‍,
പാലക്കല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."