പാലക്കാട്ടെ തൊഴിലാളി മാര്‍ക്കറ്റ് വിസ്മൃതിയിലേക്ക്
പാലക്കാട്: ജില്ലയില്‍ അരനൂറ്റാണ്ടോളം പഴക്കമുള്ള തൊഴിലാളി മാര്‍ക്കറ്റില്‍ തൊഴിലാളികളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിനാല്‍ തൊഴിലാളി മാര്‍ക്കറ്റും ഓര്‍മ്മയാവുകയാണ്. പാലക്കാട് നഗരത്തിലെ ഏറെത്തിരക്കുള്ള സുല്‍ത്താന്‍പേട്ട ജങ്ഷാണ് കാലങ്ങളായി തൊഴിലാളി മാര്‍ക്കറ്റായി അറിയപ്പെടുന്നത്.
നഗരത്തിലും പരിസര പ്രദേശത്തുമുള്ള നിരവധി തൊഴിലാളികള്‍ അതിരാവിലെ തന്നെ തമ്പടിക്കുന്ന സ്ഥലമാണ് പില്‍ക്കാലത്ത് തൊഴിലാളിമാര്‍ക്കറ്റായി മാറിയത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്, പെയിന്റിങ്, പ്ലംബിങ്, ഇലക്ട്രിക്കല്‍, ശുചീകരണം എന്നു വേണ്ട ഏതു പണികള്‍ക്കും വേണ്ട പണിക്കാരെ സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ ചെന്നാല്‍ ലഭിക്കും.
എന്നാല്‍ തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധികളും കാലഘട്ടത്തില്‍ വന്ന മാറ്റങ്ങളും തൊഴിലാളി മാര്‍ക്കറ്റിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തെ ബാധിച്ചു. എത്തുന്നവരാകട്ടെ പലരും നിരാശരായി പോവേണ്ട സ്ഥിതിയാണ്.
പുതുശ്ശേരി, കഞ്ചിക്കോട്, മലമ്പുഴ, പിരായിരി, യാക്കര, പുത്തൂര്‍, കല്ലേപ്പുള്ളി, കാടാംങ്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരടങ്ങുന്നവരാണ് കൂടുതലും തൊഴിലാളി മാര്‍ക്കറ്റിലെത്തുന്നത്. മലയാളികള്‍ മാത്രമല്ല നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുളളവരുമെത്തിയിരുന്നു തൊഴിലാളി മാര്‍ക്കറ്റില്‍.
സുല്‍ത്താന്‍പേട്ട ജങ്ഷനിലെ കോയമ്പത്തൂര്‍ റോഡ് തിരിയുന്നിടത്തെ പഴയ പൊലിസ് ഔട്ട് പോസ്റ്റിന്റെയും സമീപത്തെ അമ്പലത്തിന്റെ പരിസരത്തുമാണ് തൊഴിലാളികള്‍ തമ്പടിക്കുന്നത്. പതിറ്റാണ്ടുകളായി സുല്‍ത്താന്‍പേട്ടയില്‍ തൊഴിലാളികള്‍ തമ്പടിക്കുന്നത്. പതിറ്റാണ്ടുകളായി സുല്‍ത്താന്‍പേട്ടയില്‍ തൊഴിലില്‍നായി എത്തുന്നവരുണ്ട്. ഇതരസംസ്ഥാനക്കാരുടെ കടന്നുകയറ്റവും തൊഴിലാളി മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചു. ബസ് ചാര്‍ജും മുടക്കി ഉച്ചഭക്ഷണവുമായെത്തുന്ന പലര്‍ക്കും അധികദിവസങ്ങളിലും തൊഴിലില്ലാത്ത സ്ഥിതിയാണിപ്പോള്‍.
സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റവും തൊഴിലാളികളെ നല്‍കുന്ന ഏജന്‍സികളും തൊഴില്‍മേഖലയെ സ്വാധീനിച്ചതോടെ നാടന്‍ പണിക്കാരെ തെരഞ്ഞു വരുന്നവര്‍ ഇല്ലാതാവുകയാണ്. ഏഴു മണിയോടെയെത്തുന്ന തൊഴിലാളികള്‍ ഒന്‍പതു മണി വരെയൊക്കെ നേരത്തെ ആരെങ്കിലും പണിക്കു വിളിക്കാന്‍ വരുന്നതും കാത്തിരുന്നുവെങ്കിലും തുച്ഛമായ കൂലി മാത്രമാണ് കയ്യാളുകളായ സ്ത്രീകള്‍ക്ക് നല്‍കുന്നതെന്നും മിക്ക ദിവസവും ഉച്ചഭക്ഷണവും കഴിച്ച് തിരിച്ചു പോവേണ്ട ഗതികേടാണെന്നും വര്‍ഷങ്ങളായി തൊഴിലാളി മാര്‍ക്കറ്റിലെത്തുന്ന പുതുശ്ശേരി സ്വദേശി തങ്കമ്മയും യാക്കര സ്വദേശിയായ വാസുവേട്ടനും പറയുമ്പോള്‍ കാലങ്ങള്‍ കടന്നുപോയ തൊഴിലാളി മാര്‍ക്കറ്റിന്റെ പ്രതാപം നഷ്ടപ്പെടുന്നതായാണ് പറയുന്നത്.
മറ്റിടങ്ങളിലെല്ലാം കവലകളില്‍ തൊഴിലാളികള്‍ തമ്പടിക്കുന്നത് വൈകുന്നേരമാണ്. സുല്‍ത്താന്‍പേട്ടയിലെ രാവിലെ തന്നെ ഒത്തുകൂടുന്ന തൊഴിലാളികളുടെ തൊഴിലാളിമാര്‍ക്കറ്റില്‍ ഇനി തൊഴിലാളികളെത്താത്ത അവസ്ഥണ്ടാവും. കാരണം തൊഴില്‍ മേഖലയിലെ തൊഴിലാളികളെയും കാലഘട്ടത്തില്‍ മാറിവരുന്ന പ്രതിഭാസങ്ങളാണ് അരനൂറ്റാണ്ടോളം പഴക്കമുള്ള തൊഴിലാളി മാര്‍ക്കറ്റ് വിസ്മൃതിയിലാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."