HOME
DETAILS
MAL
ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സ്റ്റേഡിയത്തിന്റെ നിലവാരം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി
backup
March 13 2017 | 19:03 PM
തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഫിഫ മാനദണ്ഡ പ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്ത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഗ്രൗണ്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അതോറിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ലോകകപ്പ് നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണം ഏപ്രില്‍ മാസത്തില്‍ നടത്താനും മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."