HOME
DETAILS
MAL
വള്ളിക്കുന്ന് പഞ്ചായത്തിന് ഫണ്ട് വെട്ടിക്കുറച്ചു; സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം
backup
March 13 2017 | 20:03 PM
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിന് വാര്ഷിപദ്ധതി നടപ്പിലാക്കുന്നതിന് ലഭിക്കേണ്ടിയിരുന്ന വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമതിയും വര്‍ക്കിങ് ഗ്രൂപ്പും ആസൂത്രണ സമതിയും പ്രതിഷേധിച്ചു.
പദ്ധതി വിഹിതമായി 2017- ഛ18 ല്‍ 6,75,01020 രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ആകെ അനുവദിച്ചത് 4,48, 39000 രൂപ മാത്രമാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഭിക്കേണ്ട തുകയില്‍ മൂന്നിലൊന്ന് കുറവ് വന്നിട്ടുണ്ടെന്നാണ് ഭരണസമതിയംഗങ്ങള്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ലഭിച്ചതിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ ലഭിക്കണമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ അറിയിച്ചെങ്കിലും ലഭിച്ച തുകയില്‍ ഗണ്യമായ കുറവാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."