HOME
DETAILS
MAL
വിമുക്തി ലഹരിവര്‍ജന മിഷന്‍ ജില്ലാതല ഉദ്ഘാടനം 18ന്
backup
March 13 2017 | 20:03 PM
കണ്ണൂര്‍: മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി ലഹരിവര്‍ജന മിഷന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 18ന് വൈകുന്നേരം നാലിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്, സ്‌കൂള്‍- കോളജ് ലഹരി വിരുദ്ധ ക്ലബുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍ തുടങ്ങിയവയുമായി സഹകരിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരായി ബോധവല്‍ക്കരണം സംഘടിപ്പിക്കാ നും ലഹരി വസ്തുക്കളുടെ ശേഖരണവും കടത്തും തടയുന്നതിനുള്ള പദ്ധതികളുമാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."