HOME
DETAILS

വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

  
backup
May 08 2018 | 02:05 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

വെഞ്ഞാറമൂട്: പ്രവാസിയായ ഭര്‍ത്താവിന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയതായി പരാതി.
ബാങ്ക് മാനേജരുടെ പങ്ക് കൂടി അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി.യ്ക്കും പരാതി നല്‍കിയതോടെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഒപ്പിന്റെ സാധുത പരിശോധിയ്ക്കാന്‍ എഫ്.എസ് സെല്ലിന്റെ സഹായം തേടിയിരിയ്ക്കുകയാണ് വെഞ്ഞാറമൂട് പൊലിസ്.
പുല്ലംമ്പാറ തെക്കുംകര പുത്തന്‍വീട്ടില്‍ ശ്രീനി (45) യാണ് ഭാര്യ വാമനപുരം സ്വദേശിനിയായ ഭാര്യ കവിത (36) ക്കെതിരേ വെഞ്ഞാറമൂട് പൊലിസില്‍ പരാതി നല്‍കിയത്.
ജനുവരി മൂന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള കാലയളവില്‍ എസ്.ബി.ഐയുടെ വെഞ്ഞാറമൂട് ബ്രാഞ്ചില്‍ നിന്നും നാല് ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
20 വര്‍ഷമായി ഗള്‍ഫിലുള്ളതും രണ്ടുവര്‍ഷത്തില്‍ ഒരിയ്ക്കല്‍ നാട്ടില്‍ എത്തുന്ന ആളുമാണ് പരാതിക്കാരന്‍.
ദമ്പതികളുടെ പേരിലുള്ള ലോക്കര്‍ അകൗണ്ടില്‍ വച്ചിരുന്ന 49 പവന്‍ സ്വര്‍ണത്തെ ചൊല്ലിയുള്ള തര്‍ക്കവും പിണക്കവുമാണ് ഭര്‍ത്താവില്‍ സംശയം ഉണ്ടാക്കിയത്.
തുടര്‍ന്ന് വെഞ്ഞാറമൂട് പൊലിസില്‍ പരാതിനല്‍കി.
എസ്.ഐ ശാം ,എ.എസ്.ഐ രാജയ്യന്‍ എന്നിവര്‍ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് ഒപ്പിന്റെ സാധുത പരിശോധിയ്ക്കാന്‍ അയച്ചു. ഇതിനിടെയാണ് ബാങ്ക് മാനേജര്‍ക്കെതിരേ പരാതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago