രാജഗോപുരത്തിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായി
തിരുവനന്തപുരം: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 'രാജഗോപുരത്തിന്റെ' നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
ക്ഷേത്രത്തിന്റെ നവീകരണ മഹാകുംഭാഭിഷേക പ്രവര്‍ത്തനങ്ങളുടെ തുടക്കമായിട്ടാണ് 'രാജഗോപുരത്തിന്റെ നവീകരണം നടത്തിയത്'.
തമിഴ് സംസ്‌ക്കാരത്തിന്റെ എല്ലാ പ്രതാപങ്ങളും ഒത്ത് ചേരുന്ന രാജഗോപുരത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.
40 അടി ഉയരമുള്ള രാജഗോപുരത്തിന്റെ തെക്ക് ഭാഗത്ത് ദക്ഷിണാമൂര്‍ത്തി വിഗ്രഹങ്ങളും വടക്ക് ഭാഗത്ത് ബ്രഹ്മാവും, കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ദ്വാരപാലകരും, ഗണപതി, മുരുകന്‍ എന്നീ വിഗ്രഹങ്ങളുമാണ് ഉള്ളത്. പടിഞ്ഞാറ് ഭാഗത്ത് വലത്ത് വിനായക വിഗ്രഹങ്ങളാണ് ഉള്ളത്. പല രീതിയിലുള്ള ഗണപതി വിഗ്രഹങ്ങള്‍ തികച്ചും ആകര്‍ഷണീയങ്ങളാണ്.
പടിഞ്ഞാറ് ഭാഗത്ത് ഇടത്ത് ബാലസുബ്രഹ്മണ്യന്റെ വിഗ്രഹങ്ങള്‍ കൊണ്ട് അലംകൃതമാണ്. തെക്ക് ഭാഗത്ത് ദക്ഷിണാമൂര്‍ത്തിയും ശിഷ്യഗണങ്ങളും അഞ്ച് നിലകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
വടക്ക് ഭാഗത്ത് വിവിധ തരത്തിലുള്ള ബ്രഹ്മാവിന്റെ വിഗ്രഹങ്ങളാണ്. കിഴക്ക് ഭാഗത്ത് അഗ്‌നി, വായു, വാഹനങ്ങളോടു കൂടിയ ഭൂതഗണങ്ങള്‍ എന്നിവയാണ് ഉള്ളത്.
ഗോപുരത്തെ താങ്ങിക്കൊണ്ട് 'ഗോപുരം താങ്ങി വിഗ്രഹങ്ങള്‍' ഒരു നിലക്ക് എട്ട് എണ്ണം വീതം നിലയുറപ്പിച്ചിട്ടുണ്ട്. ഏറ്റവും മുകളില്‍ ഗണപതി വാഹനമായ മൂഷികനും, മുരുകന്റെ വാഹനമായ മയിലും നിലകൊള്ളുന്നു. ആറ് ലക്ഷം രൂപ ചെവഴിച്ചാണ് രാജഗോപുരത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്.
ഗോപുരം താങ്ങുന്ന ചിത്ര കണ്ഠ സ്തംഭം തമിഴ് കരകൗശലം വിളിച്ചോതുന്നതാണ്. കോയമ്പത്തൂരില്‍ നിന്നുള്ള സ്ഥപതി സി.ടി.മാരിയപ്പനാണ് ഗോപുരത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. 2003 മെയ് മാസത്തില്‍ നടന്ന മഹാകുംഭാഭിഷേകത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രത്തില്‍ ഈ രാജഗോപുരം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."