ഇ അഹമ്മദിന്റെ സ്മരണക്കായി 'നീരുറവ' കുടിവെള്ള പദ്ധതി
പാപ്പിനിശ്ശേരി: മുസ്ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും ജി.സി.സി പാപ്പിനിശ്ശേരി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയും സംയുക്തമായി ഇ അഹമ്മദിന്റെ സ്മരണക്കായി നടപ്പിലാക്കുന്ന സൗജന്യ കുടിവെള്ള വിതരണ പദ്ധതി 'നീരുറവ'യുടെ ഉദ്ഘാടനം ഇല്ലിപ്പുറത്ത് വച്ച് ഇ അഹമ്മദിന്റെ മകന് റയീസ് അഹമ്മദ് നിര്‍വ്വഹിച്ചു.
പാപ്പിനിശ്ശേരി പഞ്ചായത്തിലെ കല്ലൈക്കല്‍ ആസാദ് കോളനി, കമാടത്തുമൊട്ട കോളനി, കാട്യം കോളനി, ചാലില്‍ കോളനി, അരയാല, മാങ്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ പദ്ധതിയിലൂടെ കുടിവെള്ളം വിതരണം നടത്തും.
പരിപാടിയില്‍ കെ.പി അബ്ദുല്‍ റഷീദ് അധ്യക്ഷനായി. കെ മുഹമ്മദ് ശരീഫ് ബാഖവി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. വി.പി
വമ്പന്‍, അശ്റഫ് ഹാജി കാട്ടാമ്പള്ളി, സി.എച്ച് അബ്ദുല്‍ സലാം, ഒ.കെ മൊയ്തീന്, വി.കെ നൗഫല്‍, എം.പി അഷ്കര്‍, അജ്മല്‍ മാങ്കടവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."