അംഗപരിമിതയായ 15 കാരിക്ക് ആനൂകൂല്യങ്ങള്‍ നിഷേധിച്ചു: നഗരസഭയ്ക്ക് മുന്നില്‍ പിതാവും മകളും കിടപ്പുസമരം നടത്തി
നെയ്യാറ്റിന്‍കര: ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പിതാവും മകളും നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു .
നെയ്യാറ്റിന്‍കര മുള്ളറവിള വല്ലണിക്കുഴി ജഹാ മന്ദിരത്തില്‍ സാംകുട്ടിയും മകള്‍ ജഹാമോളുമാണ് പ്രതിഷേധിച്ച്.
ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര നരസഭയ്ക്ക് മുന്നില്‍ അംഗപരിമിതയായ 15 കാരിയ്ക്കൊപ്പം പിതാവ് സാംകുട്ടിയും പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു. നഗരസഭയുടെ കവാടത്തില്‍ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്.എസ്.സി.എസ്.ടി വിഭാഗത്തില്‍പ്പെട്ട ജഹാമോള് ജന്മനാ സംസാരശേഷി ഇല്ലാത്തതും പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിവില്ലാത്ത അവസ്ഥയിലുമാണ്. 90 ശതമാനം വികലാംഗയായ 15 കാരിയ്ക്ക് ഇതുവരെ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. നിരവധി തവണ അധികാരികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും എസ്.സി.എസ്.ടി വകുപ്പില്‍ നിന്നോ അംഗപരിമിതര്‍ക്കുള്ള വകുപ്പില്‍ നിന്നോ നെയ്യാറ്റിന്‍കര നഗരസഭയില്‍ നിന്നോ യാതൊന്നും ലഭിച്ചിട്ടില്ല.പല വാതിലുകളും മുട്ടിയെങ്കിലും നടക്കാതെ വന്നതിനാലാണ് നഗരസഭയുടെ മുന്നില്‍ കിടപ്പുസമരം ആരംഭിച്ചതെന്ന് സാംകുട്ടി പറയുന്നു. വിവരമറിഞ്ഞ് നഗരസഭ വൈസ് ചെയര്മാന് കെ.കെ ഷിബു , ശ്രീകണ്ഠന് രംഗത്ത് വന്നതിനെത്തുടര്‍ന്ന് സാംകുട്ടിയും മകളും കിടപ്പ് സമരം അവസാനിപ്പിക്കുകയായിരുന്നു.എത്രയും വേഗം ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാം എന്ന് കെ.കെ ഷിബു ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."