ചാലിയം തീപിടിത്തം; അന്വേഷണം ആരംഭിച്ചു
ഫറോക്ക്: ചാലിയത്തുണ്ടായ അഗ്നിബാധയെ സംബന്ധിച്ച് അന്വേഷണം തുടങ്ങി. പൊലിസ്, ഫയര്‍ ആന്‍ഡ് റസ്ക്യു വിഭാഗങ്ങള്‍ വ്യത്യസ്തമായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ചു. ശാസ്ത്രീയ അന്വേഷണ വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും സ്ഥലത്തുനിന്നും അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം തന്നെ ഉത്തരമേഖലാ എ. ഡി. ജി. പി രാജേഷ് ദിവാന് ഉള്‍പ്പെടെയുളളവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലിസ് രാജീവ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉത്തര മേഖല ഡിവിഷണല്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍, കോഴിക്കോട് തഹസില്‍ദാര്‍ എന്നിവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. ബേപ്പൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്. ഐ പീതാംബരനാണ് അന്വേഷണ ചുമതല.
അതേസമയം ഫിഷ്ലാന്റിങ് സെന്ററിലെ ഷെഡുകളില്‍ ഏതില്‍ നിന്നാണ് തീ പടര്‍ന്നത് എന്ന് വ്യക്തമല്ല. പല ഷെഡുകളിലും മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയവ ശേഖരിച്ചു വച്ചിരുന്നതായുളള വിവരവും അധികൃതരെ കുഴക്കുന്നു. എ. വി മുഹമ്മദ് കബീര്‍, എം. ആഷിഖ്, വി. സി നജാസ്, കെ. ശംസു, എം. ശിഹാബ്, കെ. വി അനസ്, കെ. വി അബൂബക്കര്‍ കോയ, കെ. വി സുബൈര്‍, സി. പി അഷ്റഫ്, വി. വി നജ്മുദ്ദീന്, ടി. കെ മന്‍സൂര്‍, പി. പി ഷറഫുദ്ദീന്, വി. ടി അബ്ദുറഹിമാന്, കെ. സി അബ്ദുല്ല, കെ. സി ബഷീര്‍, മുനീര്‍ തുടങ്ങിയ പതിനാറ് പേര്‍ക്കാണ് സാമ്പത്തിക നഷ്ടമുണ്ടായിരിക്കുന്നത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്, ജനപ്രതിനിധികള്‍, വിവിധ സാമൂഹ്യ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."