വാടാനപ്പള്ളിയിലും കുഴൂരിലും തീപിടുത്തം; ലക്ഷങ്ങളും നഷ്ടം
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം ഐ.എന്‍ സുധീഷിന്റെ ഉടമസ്ഥയിലുള്ള അടച്ചിട്ടിരുന്ന ജനത ചെരുപ്പു കടയുടെ ഗോഡൗണില്‍ തീപിടുത്തം. ചെരുപ്പുകളും കാര്‍ഡ് ബോര്‍ഡുകളും കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ വാടാനപ്പള്ളി സെന്ററില്‍ പഞ്ചായത്ത് കംഫര്‍ട്ട് സ്‌റ്റേഷന് സമീപമുളള ഇടുങ്ങിയ ഗോഡൗണില്‍നിന്ന് പുക പുറത്തേക്ക് വരുന്നത് സമീപം ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് കണ്ടത്. ഇവര്‍ ഉടനെ വിവരം സുധീഷിനെ അറിയിച്ചു.വിവരം അറിയിച്ചതോടെ തൃപ്രയാറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി വളരെ പാട് പെട്ട് തീ അണക്കുകയായിരുന്നു.
തീ 'അണക്കുന്നതിനിടയില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യാഗസ്ഥന് കൈവിരലി ല്‍മുറിവേറ്റു. തീഅണച്ചതിനാല്‍ മറ്റു കടയിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. രാത്രിയായിരുന്നെങ്കില്‍ തീ പടര്‍ന്ന് വന്‍ അപകടം ഉണ്ടായേനേ. ശനിയാഴ്ച വൈകിട്ട് സാധനങ്ങള്‍ വെച്ച ശേഷം ഷട്ടര്‍ താഴ്ത്തിയെങ്കിലും താഴ് ഇട്ട് പൂട്ടിയിരുന്നില്ല.
സാമൂഹ്യ വിരുദ്ധര്‍ കത്തിച്ച സിഗ്‌രറ്റ് കുറ്റികള്‍ ഉള്ളിലേക്ക് വലിച്ചെറിഞ്ഞതാകാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. സമീപം ബീഡിക്കുറ്റികള്‍ കിടക്കുന്നുണ്ടായിരുന്നു. 40 മീറ്റര്‍ അടുത്താണ് ചെരുപ്പുകട. സുധീഷിന് നേരെ വാട്‌സ് അപ്പില്‍ വധഭീഷണിയുണ്ടെന്ന് സുധീഷ് പറഞ്ഞു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരിയും അംഗങ്ങളും എത്തിയിരുന്നു. ഗതാഗതവും തടസപ്പെട്ടു. ആറ് കിലോമീറ്റര്‍ അടുത്തുള്ള തൃപ്രയാറില്‍ ഫയര്‍ സ്റ്റേഷന്‍ വന്നതാണ് വേഗത്തില്‍ എത്തി തീ അണച്ച് വന്‍ അപകടം കുറക്കാന്‍ സാധിച്ചത്.
മാള: കുഴൂരില്‍ എല്‍.ഇ.ഡി ബള്‍ബ് ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. തുമ്പരശ്ശേരി കളപ്പുരയ്ക്കല്‍ സന്തോഷിന്റെ എല്‍.ഇ.ഡി ബള്‍ബ് ഫാക്ടറിയാണ് രാത്രിയില്‍ പൂര്‍ണമായും കത്തി നശിച്ചത്. 40 ലക്ഷം രുപയുടെ ബള്‍ബും മെറ്റീരിയലും സ്റ്റോക്കുണ്ടായിരുന്നു.
കൂടാതെ കംപ്യൂട്ടറുകള്‍, മെഷനറികള്‍, ഫര്‍ണീര്‍ച്ചറുകള്‍ ഉള്‍പെടെ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. മൊത്തം 60 ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളത്. കാനറ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ഈ യുവ സംരംഭകന്‍ നാലു വര്‍ഷം മുന്‍പ് ഫാക്ടറി ആരംഭിക്കുന്നത്. ഫയര്‍ഫോഴ്‌സും മാള പൊലിസും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."