തടിലോറി തലകീഴായി മറിഞ്ഞു; രണ്ടു പേര്‍ക്ക് പരുക്ക്
അമ്പലപ്പുഴ: തടികയറ്റി പോയ ലോറി മറിഞ്ഞു രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ തിരുവനന്തം സ്വദേശി സഞ്ചു, ക്ലീനര്‍ ജയകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ പുന്നപ്ര കപ്പക്കടയ്ക്ക് സമീപം ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറി തലകീഴായി മറിയുകയായിരുന്നു. ഒരുവശത്തെ ടയര്‍ പഞ്ചറായതാണ് മറിയാന്‍ കാരണം. ഈ ഭാഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തടി ലോറികള്‍ മറിഞ്ഞിട്ടുണ്ട്. റോഡിന്റെ വശങ്ങളിലുള്ള പൊക്കവ്യത്യാസമാണ് കൂടുതലും അപടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടത്തെതുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ തടികള്‍ ജെ.സി.ബി ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് നീക്കം ചെയ്യാനായത്. ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."