നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ പൊലിസ് പിടിയില്‍
വൈക്കം: മാസങ്ങളായി വൈക്കത്തെ വിറപ്പിച്ചുനടന്ന ഗുണ്ടാതലവനെ എസ്.ഐ കുടുക്കിയത് അതിവിദഗ്ധമായി.
മാരാംവീട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വടിവാള്‍ വീശി നാടിനെ വിറപ്പിച്ച പ്രതിയെ കുടുക്കാന്‍ പൊലിസ് വലവീശിയിട്ട് നാളുകളേറെയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈക്കം സി.ഐ പിറവത്തെ തീയറ്റര്‍ വളഞ്ഞ് പ്രതിയെ പിടികൂടിയെങ്കിലും ചുമത്തിയ കേസുകളുടെ പിഴവുകള്‍മൂലം ഇയാള്‍ കേസുകളില്‍ നിന്നും രക്ഷപെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊലിസിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതിയും സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് കുത്തിത്തുറന്ന കേസിലെ പ്രതിയുമെല്ലാം ഇപ്പോള്‍ ഒരുമിച്ചിരിക്കുകയാണ്.
ഇവരെല്ലാം നഗരസഭയുടെ മാടേപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരിക്കുകയാണ്. അടിപിടി, മോഷണം, പിടിച്ചുപറി എന്നീ കേസുകളിലെല്ലാം പ്രതിയായ ലേങ്കോ(അഖില്‍ - 23)യെയാണു കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം പൊലിസ് കേസെടുത്തു.
അഖിലിനെയും ഇയാള്‍ക്കൊപ്പം പിടിയിലായ സേതു (25), പ്രവീണ്‍ (20), വിജീഷ് (23) എന്നിവരെയും ഇന്നലെ റിമാന്റ് ചെയ്തു. ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയിലെ ആളില്ലാ വീട്ടില്‍ ഒളിച്ചിരുന്ന പ്രതികളെ എസ്.ഐ എം സാഹിലിന്റെ നേതൃത്വത്തില്‍ സാഹസികമായാണു പിടികൂടിയത്. ഉല്ലലയിലെ തട്ടുകട അടിച്ചു തകര്‍ക്കുകയും കടയുടമയെ മര്‍ദിച്ചതിനും, കുഞ്ഞുമായി ബൈക്കില്‍ വന്ന ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി അകാരണമായി മര്‍ദ്ദിച്ച സംഭവത്തിലും അഖില്‍ പ്രതിയാണ്. ഏതാനും ദിവസം മുന്‍പ് തലയാഴം സ്വദേശിയായ യുവാവിനെ മാരകമായി വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."