HOME
DETAILS
MAL
നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നു
backup
March 13 2017 | 22:03 PM
കുറ്റ്യാടി: ടൗണിലെ വയനാട് അന്തര്‍സംസ്ഥാന പാതയോടു ചേര്‍ന്ന നടപ്പാതയില്‍ അപകടം പതിയിരിക്കുന്നു. പെട്രോള്‍പമ്പിനു സമീപം ജനത്തിരക്കേറിയ സ്ഥലത്തെ ഓവുചാലിന്റെ നടപ്പാതയിലെ സ്ലാബുകളാണ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. റോഡിന്റെ ഇരു ഭാഗത്തും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. തകര്‍ന്ന സ്ലാബുകള്‍ പുനര്‍നിര്‍മിച്ച് യാത്രക്ക് സൗകര്യമൊരുക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."