ടെക്നോപാര്‍ക്കില്‍ വനിതാ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി
കഠിനംകുളം:ടെക്നോപാര്‍ക്കില്‍ വനിതാ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി .പാര്‍ക്കിന്റെ മെയിന്‍ഗേറ്റിനു സമീപത്താണ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്. സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ടെക്നോപാര്‍ക്ക് മേഖലയില്‍ പെട്രോളിങിനായി അനുവദിച്ച പുതിയ ജീപ്പ് കമ്മിഷണര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കഴക്കൂട്ടം അസി.കമ്മിഷണര്‍ പ്രമോദ് കുമാര്‍ , സി.ഐ അജയകുമാര്‍ , , ജീവനക്കാരുടെ സംഘടന പ്രതിധ്വനി യുടെ പ്രസിഡന്റ് വിനീത് ചന്ദ്രന് , സെക്രട്ടറി രാജീവ് കൃഷ്ണന്,വനിതഫോറം സെക്രട്ടറി മാഗി, സുജിത് ജസ്റ്റിന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടെക്നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ വനിതാ ഫോറത്തിന്റെ ദീര്‍ഘ നാളത്തെ ആവശ്യമാണ് സഫലമായത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടു വരെ രണ്ടു വനിതാ പൊലിസുകാര്‍ ഇവിടെയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."