സഊദി പൗരന്റെ കാരുണ്യത്തില്‍ കന്യാകുമാരി സ്വദേശിക്ക് വധശിക്ഷയില്‍ നിന്നും മോചനം
റിയാദ്: കൊലപാതകക്കേസില്‍ വധശിക്ഷ കത്ത് നിന്ന കന്യാകുമാരി സ്വദേശിക്ക് ഒടുവില്‍ ജീവിതത്തിലേക്കൊരു മോചനം. വധശിക്ഷ കാത്തുകഴിയുന്നതിനിടെ സഊദി പൗരന്റെ വിശാലമനസ്‌കതയാണ് സ്വാദിഖ് ജമാലിന് ജീവിതം തിരിച്ചുകിട്ടിയത്. സുഹൃത്ത് കൂടിയായ ബംഗ്ലാദേശ് സ്വദേശി ജമാല്‍ ഹുസൈന്‍ കൊല്ലപ്പെട്ട കേസിലാണ് കന്യാകുമാരി സ്വദേശി സ്വാദിഖ് ജമാല്‍ വധശിക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്നത്. വിചാരണക്ക് ശേഷം അന്തിമവിധി പ്രതീക്ഷിച്ചു കഴിയുന്നതിനിടെയാണ് ജീവിതത്തിലേക്ക് അപ്രതീക്ഷിത തിരിച്ചുവരവ്.
മൂന്നു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ജമാല്‍ മുഹമ്മദിനെ സ്വാദിഖ് മദ്യലഹരിയില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെവെന്നായിരുന്നു കേസ്. ഒരേ കമ്പനിയിലെ ജോലിക്കാരും സുഹൃത്തുക്കളുമായിരുന്ന ഇരുവരും. തുടരന്വേഷണങ്ങളും ചോദ്യം ചെയ്യലും ശക്തമായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സ്വാദിഖ് കുറ്റംസമ്മതിക്കുകയും ജയിലിലാകുമായിരുന്നു. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ സ്വാദിഖ് ജയിലിലകപ്പെട്ടതോടെ കുടുംബം പട്ടിണിയിലായി.
മൂന്നു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കിടെ അന്തിമവിധിക്കായി സമയമെത്തിയപ്പോള്‍ അവസാനഘട്ട നടപടിക്രമങ്ങള്‍ക്കായി മരവിച്ച മനസ്സുമായി കോടതിയിലെത്തിയപ്പോഴാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. അന്തിമവിധി പ്രസ്താവന നടത്താനിരിക്കെ സഊദി പ്രമുഖനും കിഴക്കന്‍ പ്രവിശ്യ സാന്ത്വനം സമിതി ചെയര്‍മാനുമായ മുഹമ്മദ് സ്വാഫി പെട്ടെന്ന് കോടതി മുറിയിലെത്തുകയും ദിയാധനം നല്‍കാമെന്നേല്‍ക്കുകയും ചെയ്താണ് സ്വാദിഖിന് ആശ്വാസമായത്. മൂകത താളം കെട്ടിയ കോടതിയില്‍ പിന്നെ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും രണ്ടു വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷമാണ് മോചനത്തിന് സാധ്യമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."