HOME
DETAILS

പിലിക്കോട് ബേങ്കിലെ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി

  
backup
June 23 2016 | 21:06 PM

%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ac%e0%b5%87%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d

കാഞ്ഞങ്ങാട്: പിലിക്കോട് സര്‍വിസ് സഹകരണ ബേങ്കില്‍ നിന്നു സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ മുക്കുപണ്ടങ്ങളും വ്യാജ രേഖകളും കോടതിയില്‍ ഹാജരാക്കി. ബേങ്കില്‍ നിന്നു കണ്ടെത്തിയ ഉരുപ്പടികളും രേഖകളും അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി.ഐ ഹൊസ്ദുര്‍ഗ്  ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഹാജരാക്കിയത്.
അതേസമയം, കേസില്‍ റിമാന്റിലുള്ള ബേങ്ക് കാലിക്കടവ് ശാഖാ മാനേജര്‍ എം.വി ശരത്ചന്ദ്രന്‍(47), അപ്രൈസര്‍ പി.വി കുഞ്ഞിരാമന്‍(52) എന്നിവരെ  അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ശനിയാഴ്ച വരെയാണു കസ്റ്റഡി കാലാവധി. അന്വേഷണ ചുമതലയുള്ള നീലേശ്വരം സി.ഐ ധനഞ്ജയബാബു ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നു ബേങ്കില്‍ തെളിവെടുപ്പ് നടന്നേക്കും.
അഞ്ച് സ്ത്രീകളും നാലു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 24 ആളുകളുടെ പേരില്‍ 57 വായ്പകളിലായി 82.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണവകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.  
അതിനിടെ മുക്കുപണ്ട തട്ടിപ്പു സംഭവത്തില്‍ അന്വേഷണം നേരിടുന്ന ചിലര്‍ ജില്ലാ പൊലിസ് ചീഫിനെ കണ്ടതായും സൂചനയുണ്ട്.  തങ്ങള്‍ നിരപരാധികളാണെന്നു ബോധ്യപ്പെടുത്താനാണ് ഇവര്‍ പൊലിസ് ചീഫിനെ കണ്ടതെന്നാണ് സൂചന. മുക്കുപണ്ടങ്ങള്‍ പണയം വച്ചു ബാങ്കില്‍ നിന്നു 10 ലക്ഷം രൂപയോളം കൈപ്പറ്റിയ യുവാവ് ഉള്‍പ്പെടെയുള്ള സംഘമാണു കഴിഞ്ഞ ദിവസം തങ്ങള്‍ നിരപരാധികളാണെന്നു പൊലിസ് ചീഫിനെ അറിയിച്ചത്. പണയ തട്ടിപ്പില്‍ കൈക്കലാക്കിയ തുകയില്‍ ഒരു ഭാഗം ചില ഇടപാടുകാരുടെ കൈവശമുണ്ടെന്നു ശരത് ചന്ദ്രന്‍ നേരത്തെ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സംഘത്തിനെതിരേ അന്വേഷണം നടത്തുന്നത്.
സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കഴിഞ്ഞ ദിവസം ബേങ്കിലെത്തിച്ചു ഡയറക്ടര്‍മാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതിനു ശേഷമാണ് പണ്ടങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago