മോര്‍ച്ചറിക്ക് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം
ചേവായൂര്‍: മാഹിയിലെ രാഷ്ട്രീയ കൊലപാതകത്തില്‍ മരിച്ച ഷമേജിന്റെ പോസ്റ്റ്മോര്‍ട്ടം വൈകുന്നുവെന്ന് ആരോപിച്ച് ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
പോസ്റ്റ്മോര്‍ട്ടം നീട്ടിക്കൊണ്ടുപോകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണം. ആരുടെയോ നിര്‍ദേശപ്രകാരം മൃതദേഹം വിട്ടുനല്‍കുന്നത് മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30യോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചത്. ഇന്നലെ രാവിലെ 10ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വൈകിട്ട് 3.30ആയിട്ടും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വിട്ടു നല്‍കാത്തതാണ് ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രതിഷേധത്തിനൊടുവില്‍ നാലുമണിയോടെ മൃതദേഹം വിട്ടുനല്‍കി. എന്നാല്‍, മൃതദേഹം വിട്ടുനല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. എന്നാല്‍, മൃതദേഹത്തില്‍ 30ലധികം വെട്ടുകളുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."