HOME
DETAILS

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് 12 പേര്‍

  
backup
May 08 2018 | 18:05 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95

കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 12 പേര്‍. ഇതില്‍ ഏഴുപേര്‍ ബി.ജെ.പി പ്രവര്‍ത്തകരും നാലുപേര്‍ സി.പി.എം പ്രവര്‍ത്തകരുമാണ്. എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബാണ് കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു ഇര.


രണ്ടുവര്‍ഷം മുന്‍പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനൊപ്പം രാഷ്ട്രീയ കൊലപാതകത്തിന്റെ നടുക്കുന്ന വാര്‍ത്തയും കണ്ണൂരില്‍നിന്ന് ഉയര്‍ന്നിരുന്നു. അന്നു പിണറായിയിലെ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രനാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജില്ലയിലെ കൊലക്കത്തി രാഷ്ട്രീയത്തിന് തുടക്കമിട്ടതു ബി.ജെ.പിയായിരുന്നു.
ജീവനെടുത്തുള്ള രാഷ്ട്രീയക്കളിക്കുപകരം എതിരാളികളെ ജീവച്ഛവമാക്കുന്ന കൊല്ലാക്കല രാഷ്ട്രീയത്തിനും ഇടയ്ക്കു കണ്ണൂര്‍ രാഷ്ട്രീയം സാക്ഷിയായി. കഴിഞ്ഞ ഫെബ്രുവരിയില്‍ എടയന്നൂരില്‍ ശുഹൈബ് കൊല്ലപ്പെട്ടതിനുപിന്നാലെ ജില്ലയിലെ അക്രമരാഷ്ട്രീയത്തിനെതിരേ ദേശീയതലത്തില്‍ വന്‍ പ്രതിഷധമാണ് ഉയര്‍ന്നിരുന്നത്. ഇതിനുപിന്നാലെയാണു ചൊവ്വാഴ്ച മാഹിയില്‍ ഇരട്ടക്കൊലകള്‍ അരങ്ങേറിയത്.


2016 ഓഗസ്റ്റില്‍ കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ദീക്ഷിതും രാഷ്ട്രീയകൊലയുടെ ഇരയാണ്.
ഏഴുകൊലപാതകങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരും നാലെണ്ണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും ഒന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമാണ് കുറ്റാരോപിതര്‍. ജില്ലയിലെ രാഷ്ട്രീയകൊല അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇടക്കാലത്ത് ജില്ലയില്‍ ഇരുപാര്‍ട്ടികളും കൊലപാതക രാഷ്ട്രീയത്തിനു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
ജില്ലാഭരണകൂടം പ്രാദേശികതലങ്ങളില്‍ എല്ലാമാസവും വിളിച്ചുചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച സമാധാന യോഗങ്ങള്‍ പ്രഹസനമായതോടെ പ്രാദേശികതലങ്ങളില്‍ നിന്ന് അക്രമവും രാഷ്ട്രീയ കൊലപാതകങ്ങളും വീണ്ടും തലപൊക്കുകയാണ്. ശുഹൈബ് കൊല്ലപ്പെട്ടതിനുപിന്നാലെ കഴിഞ്ഞ ഫെബ്രുവരി 21നാണ് ഏറ്റവുമൊടുവില്‍ ജില്ലാതലത്തില്‍ സമാധാന യോഗം നടന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago