മുഖ്യമന്ത്രി വട്ടപ്പൂജ്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് വട്ടപ്പൂജ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനത്തകര്‍ച്ചയിലും കസ്റ്റഡി മരണങ്ങളിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലിസ് പ്രവര്‍ത്തിക്കുന്നത് തോന്നുംപടിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പൊലിസിനെ നിയന്ത്രിക്കാനാകുന്നില്ല. ഇന്റലിജന്‍സ് വിഭാഗം കനത്ത പരാജയമായി മാറി. ഭരണത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം മുഖ്യമന്ത്രിക്കു നഷ്ടമായി. സാധാരണക്കാരന്റെ ജീവനും സ്വത്തിനു സംരക്ഷണം നല്കാന് മുഖ്യമന്ത്രിക്കു കഴിയുന്നില്ല. ഒന്നിനും കൊള്ളാത്ത ഡി.ജി.പിയാണ് സംസ്ഥാനത്തുള്ളത്. പൊലിസ് സ്റ്റേഷനില്‍ കയറിയാല്‍ മര്‍ദനമാണ്. പൊലിസ് മര്‍ദനം ഭയന്ന് യുവാക്കള്‍ ആത്മഹത്യ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."