HOME
DETAILS
MAL
'ചില്‍ഡ്രന്‍സ് ബാങ്കിന്റെ' പേരിലുള്ള വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയ ആള് പിടിയില്‍
backup
March 14 2017 | 09:03 AM
ഹൈദരാബാദ്: 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നെഴുതിയ വ്യാജ കറന്‍സികള്‍ നിക്ഷപിക്കാനെത്തിയ ആള് പിടിയില്‍. യൂസഫ് ഷെയിഖ് എന്നയാളാണ് 9.90 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോള്‍ പിടിയിലായത്.
അലഹബാദ് ബാങ്കിന്റെ മല്‍കാജ്ഗിരി ബ്രാഞ്ചില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ ഇയാളുടെ പക്കലുണ്ടായിരുന്ന കറന്‍സിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് എഴുതിയത് കണ്ട ബാങ്ക് അധികൃതര്‍ ഇക്കാര്യം പൊലിസില്‍ അറിയിക്കുകയായിരുന്നു. 2000 രൂപയുടെ 400 നോട്ടുകളും 500 രൂപയുടെ 380 നോട്ടുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
നേരത്തെ, ഡല്‍ഹിയില്‍ നിന്ന് 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നെഴുതിയ വ്യാജ നോട്ടുകള്‍ എ.ടി.എമ്മില്‍ നിന്നും പലപ്പോഴായി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."