എല്‍.ഡി.എഫ് സര്‍ക്കാരിന് താക്കിതായി യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധം
കാക്കനാട്: കസ്റ്റഡിമരണങ്ങള്‍ക്കും, വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപരോധസമരം എല്‍ഡിഎഫ് സര്‍ക്കാരിന് താക്കിതായി. രാവിലെ പത്തിന് കലക്ട്രേറ്റ് കവാടത്തിനു മുന്നില്‍ ആരംഭിച്ച ധര്‍ണ്ണ കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു നടന്ന കലക്ട്രേറ്റ് കവാടത്തിലെ പ്രതിഷേധ ധര്‍ണ്ണയില്‍ കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സന്‍, ബന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റ് വരിക്കുകയും ചെയ്തു.
യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എം.ഒ.ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാഷ്ടീയ കാര്യ സമിതി അംഗം ബന്നി ബഹനാന്‍, ഡി.സി.സി.പ്രസിഡന്റ് ടി.ജെ.വിനോദ്, അന്‍വര്‍ സാദത്ത് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ്, ഘടകകക്ഷനേതാക്കളായ വി.ജെ.പൗലോസ്, എന്‍.വേണുഗോപാല്‍, അബ്ദുള്‍ മുത്തലിബ്, എം.പ്രേമചന്ദ്രന്‍,വിന്‍സന്റ് ജോസഫ്, ആശാസനല്‍, അജയ്തറയില്‍, ജയ്‌സണ്‍ ജോസഫ്, മുഹമ്മദ്കുട്ടി മാസ്റ്റര്‍, സേവ്യര്‍ തായങ്കേരി,എന്‍.കെ. നാസര്‍,പി.കെ ജലീല്‍, ജോര്‍ജ് സ്റ്റീഫന്‍, ലൂഡി ലൂയിസ്, പി.രാജേഷ്, ജോഷി ജോര്‍ജ്, ജോര്‍ജ് ജോസഫ്, കെ.ആര്‍.വിജയ ലക്ഷമി ടീച്ചര്‍, പി.ഐ.മുഹമ്മദാലി, ഐ.കെ.രാജു, മുഹമ്മദ് ഷിയാസ്, പി.കെ.അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. തൃക്കാക്കര പൊലീസ് അസി. കമ്മിഷണര്‍ പി
.പി ഷംസിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം കലക്ട്രേറ്റില്‍ ക്യാമ്പ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."