കൊകല് സഹവാസ ക്യാംപ് സമാപിച്ചു
പാലക്കാട്: അട്ടപ്പാടിയിലെ വിവിധ സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 50 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള കൊകല് സഹവാസ ക്യാംപ് സമാപിച്ചു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി പാലക്കാട് ശിക്ഷക് സദനിലാണ് ക്യാംപ് നടന്നത്. കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും അതുവഴി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി വ്യക്തിത്വ പരിശീലനം നല്‍കി നേതൃത്വപാടവമുള്ളവരാക്കി മാറ്റുക ലക്ഷ്യമിട്ടാണ് ക്യാംപ് നടന്നത്.
സമാപന ദിവസം കോട്ടയിലേക്ക് പ്രഭാത നടത്തതോടെയാണ് ആരംഭിച്ചത്. പതിവു നടത്തകാരോടൊപ്പമാണ് അട്ടപ്പാടിയിലെ കുട്ടികള്‍ നടക്കാനിറങ്ങിയത്. ശേഷം ശാസ്ത്ര ക്ലാസ് നടന്നു. പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി കുട്ടികള്‍ രണ്ട് മണിക്കൂറോളം ചിലവിട്ടു. മുന്‍ദിവസങ്ങളില്‍ മന്ത്രി എ.കെ ബാലനുമായി സംവാദം നടത്തിയതിന് പുറമെ കുട്ടികള്‍ മന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും പങ്കിട്ടിരുന്നു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുമായി സംവദിക്കാനും കുട്ടികള്‍ക്ക് അവസരമുണ്ടായിരുന്നു.
പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും തിരിച്ചും ക്യാംപിന്റെ ഭാഗമായി കുട്ടികള്‍ ട്രെയ്ന്‍ യാത്ര നടത്തി. മലമ്പുഴ ഉദ്യാനവും ഫാന്റസി പാര്‍ക്കും സഹവാസ സന്ദര്‍ശിച്ചു. ഇത്തരം കാംപുകള്‍ ഇനിയും വേണമെന്ന ആവശ്യത്തോടെയാണ് കുട്ടികള്‍ അട്ടപ്പാടിയിലേക്ക് തിരിച്ചുപോയത്.
ഉച്ചയ്ക്ക് നടന്ന സമാപന യോഗത്തില്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.കെ. വിജയന്‍ അധ്യക്ഷനായി. ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി. കൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ നൗഷാദലി, ഹരിസെന്തില്‍, പ്രവീണ്‍, സുരേഷ്‌കുമാര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണദാസ് കുട്ടികളോട് സംവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."