മണ്ണാര്‍ക്കാട് നഗരത്തിലെ മോഷണ പരമ്പര പ്രതിയും ഇടനിലക്കാരനും പിടിയില്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്ന വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട പ്രതി പൊലിസ് പിടിയിലായി. പെരിമ്പടാരി വടക്കാട് വീട്ടില്‍ മുഹമ്മദ് ഹന്‍സ് എന്ന അനീഷി (41)നെയാണ് മണ്ണാര്‍ക്കാട് പൊലിസ് പിടികൂടിയത്. മോഷണ മുതല്‍ വില്‍ക്കാന്‍ ഹന്‍സിന് കൂട്ടുനില്‍ക്കുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത ശ്രീകൃഷ്ണപുരം കോട്ടപ്പുറം ചെമ്പട്ടുപറമ്പില്‍ പ്രേമകുമാരനെ (35)യും പൊലിസ് അറസ്റ്റ് ചെയ്തത്.
2015ല്‍ കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ ഡോ. അബ്ദുല്ലയുടെ വീട്ടില്‍നിന്ന് ഒന്‍പതേമുക്കാല്‍ പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലും, പെരിമ്പടാരിയിലെ റിട്ട. പ്രൊഫ. മമ്മുവിന്റെ വീട്ടില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണവും, ക്യാമറ, മൊബൈല്‍ ഫോണുകളും കവര്‍ന്നതും, പെരിമ്പടാരി കോഓപ്പറേറ്റീവ് കോളജിന് സമീപമുളള റജീനയുടെ വീട്ടില്‍ നിന്നും 40 ഇഞ്ച് എല്‍.ഇ.ഡി ടിവി, എംബ്രോയ്ഡറി മെഷീന്‍, ഡിന്നര്‍ സെറ്റ് എന്നിവയും, അരകുര്‍ശ്ശി ക്ഷേത്രത്തിന് സമീപമുളള വീട്ടില്‍ നിന്നും ഒരു പവന്‍ സ്വര്‍ണവും, പണവും, മൊബൈലും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഹന്‍സ്. ഇത് ഇടനിലക്കാരനായി വാങ്ങി വില്‍ക്കുന്ന ഇടനിലക്കാരനാണ് പ്രേമകുമാരന്‍.
സംശയാസ്പദമായ സഹചര്യത്തില്‍ പൊലിസ് പിടികൂടിയ ഹന്‍സില്‍നിന്ന് വിലകൂടിയ മൊബൈല്‍ കണ്ടതിനനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമിടയിലാണ് മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്. പകല്‍ സമയങ്ങളില്‍ പൂട്ടികിടക്കുന്ന വീടുകള്‍ കണ്ടെത്തി രാത്രി സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് മോഷണം നടത്തുകയാണ് ഹന്‍സിന്റെ പതിവെന്ന് പൊലിസ് പറഞ്ഞു.
കൂടുതല്‍ മോഷണങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും മണ്ണാര്‍ക്കാട് പൊലിസ് പറഞ്ഞു.
അറസ്റ്റിലായവരില്‍നിന്നും 12 പവന്‍ സ്വര്‍ണം, എല്‍.ഇ.ഡി ടി.വി, എംബ്രോയ്ഡറി മെഷീന്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, വീട്ടുസാധനങ്ങളും, ക്യാമറ, മൊബൈലുകളും കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ ഷിജു എബ്രഹാം, എ.എസ്.ഐമാരായ പ്രസാദ് വര്‍ക്കി, റോയി, സി.പി.ഒമാരായ ദേവസ്യ, ഷാഫി, പ്രശാന്തന്‍, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."