ബി.ഇ.എഫ്.ഐ 24 മണിക്കൂര്‍ ബഹുജന കൂട്ടായ്മ മുതലക്കുളത്ത്
കോഴിക്കോട്: ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കുക, എഫ്.ആര്.ഡി.ഐ ബില്‍ പിന്‍വലിക്കുക, പൊതു മേഖലാ ബാങ്കുകളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനായ ബി.ഇ.എഫ്.ഐയുടെ നേതൃത്വത്തില്‍ മുതലക്കുളത്ത് 24 മണിക്കൂര്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
11ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന കൂട്ടായ്മ 12ന് വൈകിട്ട് ആറിന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി രാമകൃഷ്ണന്, വിവിധ രാഷ്ട്രീയ വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ കൂട്ടായ്മയില്‍ പങ്കാളികളാവും.
വാര്‍ത്താസമ്മേളനത്തില്‍ ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സി. രാജീവന്, സംഘാടക സമിതി കണ്‍വീനര്‍ എം. രാജു, സംഘാടക സമിതി വൈസ് ചെയര്മാന് കെ.ജെ തോമസ്, കെ.ടി ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."