HOME
DETAILS

സി.എസ്.ഐ ഭൂമി വിവാദം: അന്വേഷണ കമ്മിഷന്‍ കാലാവധി ഇന്ന് തീരും; പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി

  
backup
May 09 2018 | 06:05 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87



സ്വന്തം ലേഖകന്‍


കോഴിക്കോട്: സി.എസ്.ഐ മലബാര്‍ മഹായിടവകയുടെ കീഴിലുള്ള ഭൂമി കുറഞ്ഞ തുകയ്ക്ക് വാടകയ്ക്കു നല്‍കിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് രൂപീകരിച്ച അന്വേഷണ സമിതിയുടെ കാലാവധി ഇന്ന് അവസാനിക്കും.
എന്നാല്‍ റിപ്പോര്‍ട്ട് തയാറാക്കിയോ എന്നുപോലും വ്യക്തമാകാത്ത സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് അന്വേഷണ സമിതി കണ്‍വീനര്‍ക്കുള്‍പ്പെടെ നാളെ കത്ത് നല്‍കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. അതേസമയം സഭാഅധികൃതരുടെ നിലപാടിനെതിരേ ഫേസ്ബുക്കില്‍ പ്രതികരിച്ചയാളുടെ ഭാര്യയെ സഭയ്ക്ക് കീഴിലെ അധ്യാപക റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ സി.എസ്.ഐ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ടി.ഐ ജെയിംസിനോട് നേരില്‍ കണ്ട് പ്രതിഷേധമറിയിക്കാനും നീക്കമുണ്ട്.
സി.എസ്.ഐയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് നഗരത്തിലെ ഭൂമി തുച്ഛമായ തുക രേഖകളില്‍ കാണിച്ച് രഹസ്യമായി വന്‍തുക കൈപ്പറ്റി സ്വകാര്യ വസ്ത്ര സ്ഥാപനത്തിന് വാടകയ്ക്ക് നല്‍കിയെന്നാരോപിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്‍പതിന് ഒരു വിഭാഗം വിശ്വാസികള്‍ ഇടവക കാര്യാലയം ഉപരോധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് അഞ്ചംഗ സമിതിയെ അന്വേഷണത്തിനായി രണ്ടുമാസ കാലാവധിയില്‍ നിയോഗിച്ചത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഭൂമി ഇടപാടിനെ ന്യായീകരിച്ചുകൊണ്ടുള്ള സി.എസ്.ഐ മലബാര്‍ ഡയസ് ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടറിന്റെ സര്‍ക്കുലര്‍ ഇടവകക്ക് കീഴിലെ മിക്ക പള്ളികളിലും വായിച്ചിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന ഭൂസ്വത്തുക്കള്‍ വരുമാനസ്രോതസാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പാര്‍ക്കിങ്ങിനും പ്രദര്‍ശനങ്ങള്‍ക്കും ലഭ്യമാക്കിയിരുന്ന ജൂബിലി ഗ്രൗണ്ട് വാടകയ്ക്ക് നല്‍കിയതെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരുന്നു. പതിനായിരം ചതുരശ്ര അടി സ്ഥലം ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയ സ്വകാര്യ വസ്ത്രസ്ഥാപനത്തിന് വാടകയ്ക്ക് നല്‍കിയത് നിര്‍വാഹക സമിതിയുടെ അംഗീകാരത്തോടെയാണ്. പ്രതിമാസം 1.75 ലക്ഷം രൂപ നിരക്കിലാണ് താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് വ്യാപാരം നടത്താന്‍ വസ്ത്രസ്ഥാപനത്തിന് ആദ്യം വാടകയ്ക്ക് നല്‍കിയത്.
എന്നാല്‍ പാര്‍ക്കിങ്ങിനായി നല്‍കിയ സ്ഥലത്തും ഷെഡിന്റെ പിന്‍ഭാഗത്തും ഉള്‍പ്പെടെ 22,489 ചതുരശ്ര അടി സ്ഥലത്ത് സ്ഥാപനം നിര്‍മാണപ്രവൃത്തികള്‍ നടത്തിയതായി റീസര്‍വെയില്‍ കണ്ടെത്തി. തുടര്‍ന്ന് അധികമായി കൈവശംവച്ച സ്ഥലത്തിന് കൂടി ലൈസന്‍സ് ഫീ നിശ്ചയിക്കുകയായിരുന്നു.
20 ലക്ഷം രൂപ അഡ്വാന്‍സും പ്രതിമാസം അഞ്ച് ലക്ഷം രൂപ ലൈസന്‍സ് ഫീയും നിശ്ചയിക്കാന്‍ ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തിനിടെയാണ് ഒരുസംഘം ആളുകള്‍ മഹായിടവക ഓഫിസ് ഉപരോധിച്ചതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
അത്തരത്തിലുള്ള സമീപനം സ്വീകരിച്ച സഭാഅധികൃതര്‍ അന്വേഷണ കാര്യത്തിലും ഉദാസീന നിലപാട് സ്വീകരിക്കുമെന്ന കാഴചപ്പാടിലാണ് സമരസമിതി നേതാക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago